24.1 C
Kottayam
Friday, June 5, 2026
No menu items!

PC George| ചെറിയ പെരുന്നാളാശംസകൾ നേർന്ന് പി സി ജോർജ്

Must read

തിരുവനന്തപുരം: മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ (Eid Ul Fitr) ആഘോഷിക്കുകയാണ്. മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേറ്റിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വിപുലമായി ആഘോഷിക്കുകയാണ്. പള്ളികളില്‍ പ്രത്യേക പ്രാർത്ഥന നടന്നു. ഇതിനിടെ വിശ്വാസികൾക്ക് പെരുന്നാളാശംസകൾ നേർന്ന് പി സി ജോർജ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി സി ആശംകൾ നേർന്നത്.

‘ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ- പി.സി. ജോർജ്’ എന്നാണ് ചിത്രത്തിനൊപ്പം പി സി ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾക്ക് താഴെ രൂക്ഷമായ വിമർശനങ്ങളാണ് കമന്റുകളായി വരുന്ന്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പി സി ജോർജിനെ ഒരു വിഭാഗം വിമർശിക്കുന്നത്.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉച്ചയോടെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. പിസി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മുസ്ലീം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാന്‍ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പിസി ജോര്‍ജ് പ്രതികരിച്ചിരുന്നു.

ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു. തന്റെ അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹിന്ദുമഹാസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും പി സി ജോര്‍ജ് അറിയിച്ചു.

- Advertisement -

മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാറാണ് പി.സി.ജോര്‍ജിനായി ഹാജരായത്. 153 എ, 295 ബി വകുപ്പുകള്‍ ചേര്‍ത്താണ്പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതു കൂടാതെ ഡി.വൈ.എഫ്.ഐ പൊലിസിലും പരാതി നല്‍കിയിരുന്നു.

- Advertisement -

വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജ് മാപ്പ് പറയണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. വര്‍ഗീയപ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു. ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.

മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം. കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ഇമാം പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളി വിട്ടുനല്‍കാറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്റെ സൗന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week