KeralaNews

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയുമായി പി.സി. ജോര്‍ജ്

കോട്ടയം : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയുമായി പി.സി. ജോര്‍ജ്​ എംഎല്‍എ. ആര്‍എസ്​എസ്​ കോട്ടയം സേവാപ്രമുഖ് ആര്‍. രാജേഷിന്​ സംഭാവനയായ 1000 രൂപ അ​ദ്ദേഹം കൈമാറി.

ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ്​ തന്റെ നിലപാടെന്ന്​ സംഭാവന നല്‍കിയശേഷം പി.സി ജോര്‍ജ്​ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന്​ സംഭാവന നല്‍കിയത് തെറ്റായെന്ന്​ പിന്നീട്​ പറഞ്ഞ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന സമിതിയംഗം എന്‍. ഹരി, കോട്ടയം ജില്ല പ്രസിഡന്‍റ്​ അഡ്വ. നോബിള്‍ മാത്യു, നേതാക്കളായ ആര്‍. രാജീവ്, സതീഷ് ചന്ദ്രന്‍ മാസ്​റ്റര്‍, അജീഷ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button