KeralaNews

ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച്‌ നോക്കിയാല്‍ ഇവളുടെയൊക്കെ മഹത്വം കാണാം: എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെണ്‍പിള്ളേരും ചെറുപ്പക്കാര്‍ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച്‌ നോക്കിക്കേ: ശ്രീലക്ഷ്മിക്കെതിരെ വീണ്ടും പിസി ജോര്‍ജ്

കോട്ടയം: വിജയ് പി നായരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച്‌ നോക്കിയാല്‍ ഇവളുടെയൊക്കെ മഹത്വം കാണാം. ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം. അവളെയൊക്കെ വെടിവച്ച്‌ കൊല്ലാന്‍ നാട്ടില്‍ ആളിലല്ലോ ദൈവമേയെന്ന് പിസി ജോര്‍ജ് പറയുന്നു.

പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെണ്‍പിള്ളേരും ചെറുപ്പക്കാര്‍ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച്‌ നോക്കിക്കേ. അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ അവള്‍. കുട്ടികളെ നശിപ്പിക്കാനാണ് ഇതൊക്കെയെന്നും അദ്ദേഹം ആരോപിക്കുന്നു.

വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ എന്റെ ഭാഗം. അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിൽ ഇത്ര കുഴപ്പമില്ലായിരുന്നു. അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വമെന്നും പിസി ജോർജ് ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button