ഉമ്മന്‍ ചാണ്ടിയെ ഇനി വിമര്‍ശിക്കില്ല, ചെന്നിത്തല അത്ര ശരിയൊന്നുമല്ല; പി.സി ജോര്‍ജ്

കോട്ടയം: ഉമ്മന്‍ ചാണ്ടിക്കെതിരേ ഇനി വിമര്‍ശനം നടത്തില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫില്‍ പ്രവേശനം ലഭിക്കാതിരുന്നപ്പോള്‍ ഉണ്ടായ അരിശത്തിനാണ് ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നി. ഇനി അദ്ദേഹത്തെ അപമാനിക്കില്ലെന്നും ജോര്‍ജ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ യുഡിഎഫിലേക്കുള്ള മുന്നണി പ്രവേശനം തടഞ്ഞതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ട്. ചെന്നിത്തല അത്ര ശരിയൊന്നുമല്ലെന്നും ജോര്‍ജ് വിമര്‍ശനം നടത്തി. സംസ്ഥാനത്ത് ഇത്തവണ തൂക്ക്‌സഭ വരും. പൂഞ്ഞാറിന്റെ ശക്തി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ അറിയാം. ബിജെപി നിര്‍ണായക ശക്തിയാകും. അവര്‍ അഞ്ചു സീറ്റ് നേടുമെന്നും ജോര്‍ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News