ആറ് കഷ്ണമായി നില്‍ക്കുന്ന മുന്നണി കാല് വാരും; ഇനിയൊരിക്കലും യു.ഡി.എഫിലേക്കില്ലെന്ന് പി.സി ജോര്‍ജ്

കോട്ടയം: ഇനിയൊരിക്കലും യു.ഡി.എഫിലേക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. യു.ഡി.എഫില്‍ എടുത്താലും വേണ്ട. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റക്ക് മത്സരിക്കും.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് വിവരക്കേടാണ്. ‘കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷ്ണമായി നില്‍ക്കുന്ന മുന്നണി കാല് വാരും. എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, യു.ഡി.എഫ് പ്രവേശനം നടക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് താന്‍ യു.ഡി.എഫിലേക്കില്ലെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം പി.സി ജോര്‍ജിന്റെ വരവില്‍ എതിര്‍പ്പ് ഉന്നയിച്ചതോടെ ജനപക്ഷത്തിന്റെ മുന്നണിപ്രവേശം അനിശ്ചിതത്വത്തിലാകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News