കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു; ഭാര്യയ്ക്ക് പരിക്ക്

കോട്ടയം: വാഴൂരിൽ കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു. ചാമംപതാലിന് സമീപം ചേര്‍ പത്തു കവലയില്‍ ആലുമ്മൂട്ടില്‍ റെജിയാണ് മരിച്ചത്. ഭാര്യ ഡാര്‍ലിക്കും കാളയുടെ കുത്തേറ്റ് പരിക്കേറ്റിട്ടുണ്ട്. ഡാര്‍ലിയെ പരിക്കുകളോടെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ വളര്‍ത്തിയിരുന്ന കാളയ്ക്ക് വെള്ളം കൊടുക്കാന്‍ ചെന്നപ്പോഴാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റെജി മരിക്കുകയായിരുന്നു.

കാളയ്ക്ക് പേവിഷബാധയേറ്റ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിന്റെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. റെജിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News