24.8 C
Kottayam
Thursday, June 4, 2026

സവർക്കറെ വൈകാതെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഒവൈസി

Must read

ഹൈ​ദ​രാ​ബാ​ദ്: ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വ് സ​വ​ർ​ക്ക​റെ വൈ​കാ​തെ ബി​ജെ​പി രാ​ഷ്ട്ര​പി​താ​വാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ൻ അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി. സ​വ​ർ​ക്ക​ർ ബ്രി​ട്ടീ​ഷു​കാ​രോ​ട് മാ​പ്പ് പ​റ​ഞ്ഞ​ത് ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഒ​വൈ​സി.

ബി​ജെ​പി ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി ഇ​ത് തു​ട​രു​ക​യാ​ണെ​ങ്കി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യെ മാ​റ്റി സ​വ​ർ​ക്ക​റെ രാ​ഷ്ട്ര​പി​താ​വാ​ക്കും. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ സ​വ​ർ​ക്ക​റി​ന് പ​ങ്കു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് ജീ​വ​ൻ ലാ​ൽ ക​പൂ​റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​താ​ണെ​ന്നും ഒ​വൈ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള വി​വാ​ദ വി​ഷ​യ​മാ​ണ് ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ​വ​ര്‍​ക്ക​റു​ടെ മാ​പ്പ് അ​പേ​ക്ഷ എ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞി​രു​ന്നു. സ​വ​ര്‍​ക്ക​റു​ടെ മോ​ച​ന​ത്തി​നാ​യി ഗാ​ന്ധി​ജി​യും അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ജ​യി​ല്‍ മോ​ചി​ത​നാ​യാ​ല്‍ സ​വ​ര്‍​ക്ക​ര്‍ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ള്ളും എ​ന്നാ​ണ് ഗാ​ന്ധി​ജി ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്ന​തെ​ന്നും രാ​ജ്നാ​ഥ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ മോ​ച​ന​ത്തി​നാ​യി യ​ത്‌​നി​ക്കു​ന്ന​ത് പോ​ലെ സ​വ​ര്‍​ക്ക​റു​ടെ മോ​ച​ന​ത്തി​നാ​യും പ്ര​യ​ത്‌​നി​ക്കു​മെ​ന്നും ഗാ​ന്ധി​ജി പ​റ​ഞ്ഞി​രു​ന്ന​താ​യും രാ​ജ്‌​നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന ശി​ല്‍​പി ഡോ. ​ബി.​ആ​ര്‍ അം​ബേ​ദ്ക​റി​നും സ​വ​ര്‍​ക്ക​റു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

- Advertisement -

സ​വ​ര്‍​ക്ക​ര്‍ ഒ​രി​ക്ക​ലും ഒ​രു ഫാ​സി​സ്റ്റോ നാ​സി​യോ ആ​യി​രു​ന്നി​ല്ല. യാ​ഥാ​ര്‍​ഥ്യ​ബോ​ധ​മു​ള്ള തി​ക​ഞ്ഞ ദേ​ശീ​യ വാ​ദി​യാ​യി​രു​ന്നു. ദേ​ശീ​യ നേ​തൃ​നി​ര​യി​ല്‍ നി​ന്ന​വ​രെ​ക്കു​റി​ച്ച് വി​ഭി​ന്ന അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. എ​ന്നാ​ല്‍, ഒ​രു പ്ര​ത്യേ​ക കാ​ഴ്ച​പ്പാ​ടി​ല്‍ അ​വ​രെ ഒ​തു​ക്കു​ന്ന​ത് ശ​രി​യ​ല്ല. സ​വ​ര്‍​ക്ക​ര്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പൊ​റു​ക്കാ​നാ​കി​ല്ല.

- Advertisement -

പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളു​ടെ പേ​രി​ല്‍ സ​വ​ര്‍​ക്ക​റെ ചോ​ദ്യം ചെ​യ്യു​ന്ന​വ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍​മി​ക്ക​ണ​മെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. രാ​ഷ്ട്ര നി​ര്‍​മാ​ണ​ത്തി​ല്‍ സ​വ​ര്‍​ക്ക​റു​ടെ പ​ങ്ക് അ​വ​ഗ​ണി​ക്കാ​നാ​കി​ല്ല. സ​വ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തി​ന്‍റെ മ​ഹാ​നാ​യ​ക​നാ​യി​രു​ന്നു. ഭാ​വി​യി​ലും അ​ങ്ങ​നെ​യാ​യി​രി​ക്കും. തി​ക​ഞ്ഞ ദേ​ശ​ഭ​ക്ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ബ്രി​ട്ടീ​ഷു​കാ​ര്‍ ര​ണ്ടു ത​വ​ണ​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്.

സ​വ​ര്‍​ക്ക​ര്‍ ഒ​രു വ്യ​ക്തി​യ​ല്ല, മ​റി​ച്ച് ഒ​രാ​ശ​യ​മാ​ണെ​ന്നാ​ണ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍​ബി​ഹാ​രി വാ​ജ്‌​പേ​യ് പ​റ​ഞ്ഞ​ത്. സ​വ​ര്‍​ക്കാ​ര്‍ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വ് എ​ന്ന​തി​ന​പ്പു​റം ഒ​രു സാം​സ്‌​കാ​രി​ക നാ​യ​ക​നാ​യി​രു​ന്നു എ​ന്നും സ​വ​ര്‍​ക്ക​റെ​ക്കു​റി​ച്ചു കൂ​ടു​ത​ല്‍ ഗ​വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്ക​ണ​മെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week