25.9 C
Kottayam
Tuesday, May 21, 2024

തിരഞ്ഞെടുപ്പുകാലത്ത് ആരോപണങ്ങളുന്നയിക്കുന്നവരെ ജയിലിലാക്കിയാൽ എത്രപേർ അകത്തുപോകും: സുപ്രീം കോടതി

Must read

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മുമ്പ്‍ എത്രപേരെ ജയിലിലടക്കുമെന്ന് സുപ്രീംകോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ യൂട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ്, യുട്യൂബിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാൻ തുടങ്ങിയാൽ എത്രപേരെ ജയിലിലടയ്ക്കുമെന്ന് ജസ്റ്റിസ് ഓക തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോട് ആരാഞ്ഞു.

എ. ദുരൈമുരുഗൻ സട്ടായി എന്ന യൂട്യൂബർക്കെതിരായാണ് കേസെടുത്തിരുന്നത്. ജാമ്യം ലഭിച്ചതിന് ശേഷം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് തൊട്ടുപിന്നാലെ ദുരൈമുരുഗൻ തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ വീണ്ടും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു മദ്രാസ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.

ജാമ്യത്തിലിരിക്കെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്ന് സട്ടായിയോട് നിബന്ധന വെക്കണമെന്ന അപേക്ഷയും സുപ്രീംകോടതി പരിഗണിച്ചില്ല. ഒരു പ്രസ്താവന അപകീർത്തികരമാണോ അല്ലയോ എന്ന് ആരാണ് നിർണയിക്കുകയെന്ന് ജസ്റ്റിസ് ഓക മുകുൾ റോത്തഗിയോട് ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week