27.6 C
Kottayam
Thursday, June 4, 2026

നിയന്ത്രണം വിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു,തീപിടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കളും മരിച്ചു

Must read

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി. യാത്രക്കാരായ രണ്ട് യുവാക്കൾക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നതായി വ്യക്തമായി.

ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ തടസമായത്.

സംസ്ഥാനപാതയില്‍ കൂത്താളി രണ്ടേആറില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പുത്തന്‍പുരയില്‍ എ.എസ്.ഹബീബാണ് (64) മരിച്ചത്.

ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കുറ്റ്യാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഒമേഗ ബസ് എതിര്‍ദിശയില്‍നിന്ന് വന്ന ബൈക്കിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടോടെ ആയിരുന്നു മരണം.

- Advertisement -

ദേശീയപാതയിൽ പാതിരപ്പള്ളി വടക്ക് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഇൻഫോപാർക്ക് ഉദ്യോഗസ്ഥ മരിച്ചു. കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയർ കിടങ്ങറ മുണ്ടുചിറ വീട്ടിൽ പാർവതി ജഗദീഷാണ് (27) മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20 ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെയാണ് അപകടം.

- Advertisement -

കൊച്ചിയിൽ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരെ വന്ന ബസ് പാർവതിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടു മരിച്ചു.

സംസ്കാരം ഇന്ന് നാലിന്. വെളിയനാട് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ്. സഹോദരൻ: ജെ.കണ്ണൻ (ദുബായ്).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

Popular this week