25.6 C
Kottayam
Thursday, June 4, 2026

പരിചയമില്ലാത്ത സ്ത്രീയെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ലൈംഗികച്ചുവയുള്ള പരാമർശം; കുറ്റകരമെന്നു കോടതി

Must read

കൊൽക്കത്ത: അപരിചിതയായ സ്ത്രീയെ ‘ഡാർലിങ്’ എന്നു വിളിക്കുന്നതു കുറ്റകരമാണെന്നു കൽക്കട്ട ഹൈക്കോടതി വിധിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 എ (i) വകുപ്പുപ്രകാരം ലൈംഗികച്ചുവയുള്ള പരാമർശമാണിതെന്നും ജസ്റ്റിസ് ജയ് സെൻഗുപ്ത വ്യക്തമാക്കി.

ആൻഡമാനിൽ പരാതി അന്വേഷിക്കാൻ പോയ വനിതാ പൊലീസ് ഓഫിസറെ പൊതുനിരത്തിൽ വച്ചു ‘ഡാർലിങ്’ എന്നു വിളിച്ചെന്ന കേസിൽ പ്രതിയെ ശിക്ഷിച്ചതു ശരിവച്ചാണു ഉത്തരവ്.പ്രതി മദ്യപിച്ച നിലയിലായാലും അല്ലെങ്കിലും കുറ്റത്തിന്റെ ഗൗരവം കുറയുന്നില്ല. പരിചയമില്ലാത്ത ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ നമ്മുടെ സാമൂഹിക മര്യാദ അനുവദിക്കുന്നുമില്ല – കോടതി ചൂണ്ടിക്കാട്ടി.

ഭർത്താവിന്റെ അനുവാദമില്ലാതെ വിവാഹിതരായ സ്ത്രീകൾക്ക് പേര് മാറ്റാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവിൽ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി വിശദീകരണെ തേടിയിരുന്നു.പേര് മാറ്റണമെങ്കിൽ വിവാഹമോചനം, അല്ലെങ്കിൽ ഭർത്താവിൽ നിന്നുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ നൽകിയ ഹരജിയിലാണ് കോടതി സർക്കാരിനോട് മറുപടി തേടിയത്.

മെയ് മാസം 28ന് മുമ്പ് വിശദീകരണം നൽകുവാൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രിതം സിങ് അറോറ എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.ഡല്‍ഹി സ്വദേശിനിയാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. 2014ലാണ് ഇവർ നിയമപരമായി ഭർത്താവിന്റെ പേര് സ്വീകരിച്ചത്. ഗസറ്റിൽ വിജ്ഞാപനമിറക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. 2019ൽ അവർ ഭർത്താവിന്റെ പേരും തന്റെ കുടുംബപേരും ഉൾപ്പെടുത്തി വീണ്ടും മാറ്റം വരുത്തി.

- Advertisement -

എന്നാൽ കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള പ്രസിദ്ധീകരണ വകുപ്പ് തീയതി രേഖപ്പെടുത്താത്ത കുടുംബപ്പേര് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വിജ്ഞാപനം അപ്പോൾ പുറത്തിറക്കിയിരുന്നു.ഒരു വിവാഹിതയായ സ്ത്രീക്ക് കുടുംബപ്പേര് തിരികെ ലഭിക്കണമെങ്കിൽ, ഒന്നുകിൽ വിവാഹമോചന രേഖയോ അല്ലെങ്കിൽ ഭർത്താവിൽ നിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റോ സമർപ്പിക്കണമെന്ന് ഈ വിജ്ഞാപനത്തിൽ പറയുന്നു.

- Advertisement -

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനത്തിന് ദൽഹി കോടതിക്ക് മുമ്പാകെ ഇവർ അപേക്ഷ നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ തന്റെ പേര് മാറ്റാൻ ശ്രമിച്ചപ്പോഴാണ് കേന്ദ്രസർക്കാർ വിജ്ഞാപനം വിലങ്ങുതടിയായത്.

വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് അവർ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.വിജ്ഞാപനം വിവേചനപരവും യുക്തിരഹിതവും ആണെന്നും ആർട്ടിക്കിൾ 14,19,21 എന്നിവക്ക് കീഴിലുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിക്കാരി കോടതിയിൽ അറിയിച്ചു.സ്ത്രീകളോട് മാത്രമായുള്ള വിജ്ഞാപനം വ്യക്തമായും ലിംഗ വിവേചനമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്നതാണെന്നും ഹരജിക്കാരി പറഞ്ഞു.

ഗര്‍ഭഛിദ്രത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാല്‍ 20 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നാണ് 23 കാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

- Advertisement -

എന്റെ ശരീരം എന്റെ സ്വന്തമെന്ന യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് വാചകം ഉദ്ദരിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. അമ്മയ്‌ക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഉള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അമ്മയുടെ മാനസിക പ്രശ്‌നങ്ങള്‍, വിവാഹ മോചനം, ഭര്‍ത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാണ് വിവാഹിതയായ സ്ത്രീയ്ക്ക് 20 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളൂ. ഇക്കാര്യത്തിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ചുള്ള ഹൈക്കോടതിയുടെ വിധി.

സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ അവരുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. ഗര്‍ഛിദ്രം നടത്തിയില്ലെങ്കില്‍ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പിന്നീട് ഉണ്ടാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week