25.9 C
Kottayam
Friday, April 26, 2024

പള്ളിത്തര്‍ക്കം: സര്‍ക്കാരിന് മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ

Must read

തിരുവനന്തപുരം:സഭാ തര്‍ക്കത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് ഓര്‍ത്തഡോക്‌സ് സഭയുടെ അന്ത്യശാസനം. നടപടിയുണ്ടായില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നാണ് സഭ നേതൃത്വം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.പള്ളികളുടെ അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായ വിധിയാണ് സുപ്രീംകോടതി വിധിച്ചത്. 2017 ജൂലൈയിലാണ് വിധി വന്നത്. എന്നാല്‍, ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

സഭാ തര്‍ക്കം സമവായ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്.ഇതിനായി മന്ത്രിസഭാ ഉപസമിതിയെയും നിയോഗിച്ചു.എന്നാല്‍ ഇതിനോട് പ്രതിഷേധ നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുമായി ഒന്നിച്ച് ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളും വിജയിച്ചില്ല. സര്‍ക്കാര്‍ അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ്, ഒരാഴ്ചയ്ക്കുള്ളില്‍ വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് സഭ അറിയിച്ചിരിക്കുന്നത്. വിഷയം ഉന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ചീഫ് സെക്രട്ടറിയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week