23.9 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്ഐആര്‍. പ്രതികള്‍ക്കെതിരെ അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി. കുറ്റകൃത്യം തടയേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിവരം മറച്ചുവച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഗൂഢാലോചനയില്‍ നിരവധി പേരുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.

എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അവയവ മാറ്റങ്ങളില്‍ പ്രധാനമായും നടന്നത് വൃക്കകളുടേതാണെന്നും കണ്ടെത്തലുണ്ട്. അവയവ മാഫിയക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ച് എഫ്ഐആറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവന്നത് അവയവ വ്യാപാരമാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്തെ അവയവകച്ചവട മാഫിയയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അവയവ മാറ്റങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അധ്യക്ഷനായ സമിതിക്ക് അന്വേഷണസംഘം കത്ത് നല്‍കി. അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്ത് അവയക്കച്ചവട മാഫിയക്കെതിരെയുള്ള അന്വേഷണത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിവരശേഖരണം തുടങ്ങിയത്. ആദ്യ ഘട്ട പരിശോധനയുടെ ഭാഗമായി സര്‍ക്കാരിന്റെ കീഴിലുള്ള അതോറിറ്റിക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുള്‍പ്പെടുന്ന ആറംഗ സമിതിയാണിത്. അവയവ മാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചിരിക്കുന്ന ഈ സമിതിക്കാണ് സംസ്ഥാനത്തെ ആശുപത്രികളില്‍ നടക്കുന്ന അവയവ മാറ്റങ്ങളുടെ വിവരങ്ങള്‍ കൈവശം വയ്ക്കാനുള്ള അധികാരം.

- Advertisement -

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിവരങ്ങളാണ് ആദ്യം ശേഖരിക്കുന്നത്. ഇതോടൊപ്പം അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും പേര് വിവരങ്ങളും ശേഖരിക്കും. കേസില്‍ ഇടനിലക്കാരുടെയും ആശുപത്രികളുടെയും അനധികൃത ഇടപെടലുകളുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. സംശയം തോന്നുന്ന സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ വര്‍ഷങ്ങളിലെ കണക്കുകളും ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week