വൃക്ക വിറ്റ് ആര്‍ഭാട ജീവിതം! പണം തീര്‍ന്നപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ല; മൂലമറ്റത്തെ അവയവദാന കച്ചവടത്തിന്റെ പിന്നാമ്പുറം

തൊടുപുഴ: മൂലമറ്റം, അറക്കുളം മേഖലകളില്‍ നിരവധി പേര്‍ അവയവദാന കച്ചവടത്തിനു ഇരയായ സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ കച്ചവട അടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യാന്‍ ഏജന്റുമാര്‍ രംഗത്തുള്ളതായി കഴിഞ്ഞ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. ഇതേത്തുടര്‍ന്നാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

എന്നാല്‍, തട്ടപ്പിന് ഇരായായവര്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിക്കുന്നതായാണു വിവരം. എറണാകുളം കേന്ദ്രമായ സ്വകാര്യ ആശുപത്രിയിലാണ് അവയവങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതെന്നു സൂചനയുണ്ട്. അവയവ കൈമാറ്റത്തിനു സന്നദ്ധരാകുന്നവര്‍ക്കു ലക്ഷങ്ങളാണ് വാഗ്ദാനം.

വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഏജന്റുമാരുടെ വലയില്‍പ്പെടുന്നവരില്‍ ഏറെയും. വൃക്ക വിറ്റു പണം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുകയും പണം തീര്‍ന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയും ചെയ്യുന്ന ദമ്പതികളും മൂലമറ്റം മേഖലയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News