24 C
Kottayam
Thursday, June 4, 2026

ഇറച്ചിക്കറിയ്ക്ക് ‘ഒറിഗാനോ ഇലകൾ’ രുചിയും മണവും മാത്രമല്ല, ഗുണവുമുണ്ട്‌

Must read

കൊച്ചി:ഒറിഗാനോ ഇലയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ചില ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും ഗുണവും നൽകാൻ ഒറിഗാനോ ഇല ചേർക്കാറുണ്ട്. ഇറച്ചി വറുക്കുമ്പോൾ ഒറിഗാനോ ഇലകൾ ചേർത്താൽ രുചി വർധിക്കും. ഒറിഗാനോ പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം. ഉണക്കിയ ഇലകൾ വിപണിയിൽ ലഭ്യമാണ്. നമ്മുടെ വീട്ടുവളപ്പുകളിൽ ചട്ടികളിൽ ഒറിഗാനോ ചെടി വളർത്തി കറികളിൽ ഉപയോഗിക്കാവുന്നതാണ്.

എന്നാൽ ഓറഗാനോ ഇല ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?  ധാരാളം പോഷക​ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഒറിഗാനോ ഇലകൾ. അവയുടെ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവും ദഹനവും നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഒറിഗാനോ ഇലകളിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. 

പ്രമേഹമുള്ളവരിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രമേഹരോ​ഗികൾ ഓറഗാനോ ഇലകൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫലപ്രദമാണ്. റിപ്പോർട്ടുകൾ പ്രകാരം, ഓറിഗാനോ ഇലകൾ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നു. ഇതോടൊപ്പം കരളിനെയും വൃക്കകളെയും സംരക്ഷിക്കുന്നു.

നമ്മുടെ തിരക്കേറിയ ജീവിതത്തിൽ സമ്മർദ്ദം ഒരു പ്രധാന പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്. ടെൻഷൻ ലെവൽ കൂടുമ്പോൾ ചിലപ്പോൾ അത് ഡിപ്രഷനിലേക്ക് നയിക്കുന്നു. ഒറിഗാനോ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്  വിഷാദവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും. ഇതോടൊപ്പം, വിഷാദം കുറയ്ക്കുന്നതിനുള്ള മികച്ച പ്രതിവിധിയായി ഒറിഗാനോ ഓയിലും ഉപയോ​ഗിക്കാവുന്നതാണ്.

- Advertisement -

ഒറിഗാനോ ഇലകൾ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓറിഗാനോ ഇലകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

- Advertisement -

മലബന്ധം, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും ഒറിഗാനോ ഇലകൾ വളരെ സഹായകരമാണ്. ഇതുകൂടാതെ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന വിവിധ ബാക്ടീരിയകൾക്കെതിരെ പോരാടാനും ഓറിഗാനോ ഇലകൾ ഉപയോഗപ്രദമാണ്.

മറ്റൊന്ന് ഒറി​ഗാനോ ഇലകൾ ഫംഗസ് അണുബാധ തടയുന്നതിന് സഹായിക്കുന്നു. ഒറി​ഗാനോയിൽ തൈമോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാൽവിരലിലെ നഖം, യീസ്റ്റ് അണുബാധകൾ എന്നിവയും ചർമ്മത്തെ ബാധിക്കുന്ന വിവിധ തരത്തിലുള്ള ഫംഗസ് അണുബാധകളെ ചികിത്സിക്കാൻ സഹായിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week