FeaturedHome-bannerKeralaNews

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക്(heavy rain) സാധ്യത. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് (range alert)പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ കന്യാകുമാരി തീരത്തോട് കൂടുതല്‍ അടുക്കും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റും തുടരും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം ഉണ്ട്.

ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍വേയിലെ ആറു ഷട്ടറുകളില്‍ അഞ്ചെണ്ണം തമിഴ്നാട് അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതോടെയാണ് ഷട്ടര്‍ താഴ്ത്താന്‍ തമിഴ്നാട് തീരുമാനിച്ചത്. ശേഷിക്കുന്ന ഒരു ഷട്ടര്‍ 20 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ തുരുന്ന സാഹചര്യത്തില്‍ ഈ ഷട്ടര്‍ ഉടന്‍ അടയ്ക്കേണ്ടെന്നാണ് തമിഴ്നാട് തീരുമാനം.

നിലവില്‍ 138.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞദിവസം അണക്കെട്ട് സന്ദര്‍ശിച്ച ഉപസമിതി ഉടന്‍ ഓണ്‍ലൈനായി യോഗം ചേരും . തുടര്‍ന്ന് അടുത്ത മേല്‍നോട്ടസമിതിക്ക് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button