25.6 C
Kottayam
Saturday, June 13, 2026

പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് കൂട്ട ബലാത്സംഗം, പ്രാഥമിക അന്വേഷണത്തിൽ പീഡനം നടന്നിട്ടില്ലെന്ന് സൂചന, വിശദമായ അന്വേഷണത്തിന് പോലീസ്

Must read

ആലപ്പുഴ: ആലപ്പുഴ (Alappuzha) മുട്ടാറില്‍ (Muttar) അഞ്ചംഗ സംഘം പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന (Gang Rape) പരാതിയില് പൊലീസ് (Police) അന്വേഷണം പുരോഗമിക്കുന്നു. പെണ്‍കുട്ടിയുടെ വിശദമായ വൈദ്യ പരിശോധന ഇന്ന് നടത്തും. പ്രാഥമിക പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരും വഴി ഒരു സംഘം ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയില്‍ രാമങ്കരി പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കുട്ടനാട് മുട്ടാറില്‍ സ്‌കൂള്‍ തുറന്ന ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ 5 പേര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് ശേഷം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനിയെ വിജനമായ ഉള്‍ വഴിയില്‍വെച്ച് അഞ്ചംഗസംഘം പിടിച്ചുകൊണ്ടുപോയെന്നും പെണ്‍കുട്ടി പറഞ്ഞു.

തൊട്ടടുത്തുള്ള ശ്മശാനത്തില്‍ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷപ്പെട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥിനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളാണ് രാമങ്കരി പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് ഉച്ചയോടെ ജില്ലാ പൊലീസ് മേധാവി ജി ജയദേവന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരാതിയില്‍ പറയുന്ന സംഭവ സ്ഥലത്ത് പരിശോധന നടത്തി.

പ്രദേശവാസികളുടെയും സ്‌കൂള്‍ അധികൃതരുടെ മൊഴിയെടുത്തു. സംഭവത്തിനുശേഷം ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

Popular this week