FeaturedKeralaNews

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ട് ഇങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ ജസ്റ്റീസ് ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലെത്തിയപ്പോള്‍ത്തന്നെ പ്രതിപക്ഷ ഭാഗത്തു നിന്നു സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. സ്പീക്കര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചു തുടങ്ങിയപ്പോള്‍ മുദ്രാവാക്യം ഉച്ചത്തിലായി. പ്രതിപക്ഷ ബഹളം കാര്യമാക്കാതെ തന്നെ ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗം വായിച്ചു തുടങ്ങി. പ്രതിപക്ഷ ബഹളം കൂടിയതോടെ തന്നെ ഭരണഘടനാ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സഭയിലെ മര്യാദകള്‍ ഓര്‍മ്മിച്ചികൊണ്ട് അല്‍പ്പം പരുഷമായിട്ടു തന്നെയാണ് ഗവര്‍ണര്‍ തന്നെ പ്രസംഗം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടത്.

ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് പ്രസംഗിക്കാന്‍ ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ പ്രസംഗം തുടരുന്നതിനിടെ പ്രതിപക്ഷം ഒന്നടങ്കം മുദ്രാവാക്യം വിളികളോടെ സഭ വിട്ടു പുറത്തിറങ്ങി. പത്തു മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. പിന്നീട് സഭയ്ക്കു പുറത്ത് കവാടത്തിലിരുന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയാണ്.

നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കിയാണ് സ്വീകരിച്ചത്. ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണയും സഭാ സമ്മേളനം. ഇരിപ്പിടങ്ങള്‍ തമ്മിലുള്ള അകലം കൂട്ടിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button