കൊച്ചി: സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് ആറു മാസത്തേക്കാണ് കഴിഞ്ഞ ജൂണിലാണ് പുറത്താക്കിയത്.
പാര്‍ട്ടി കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി എടുത്തിരുന്നത്. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ജില്ലാ കമ്മിറ്റി സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News