കൊച്ചി:ഇഎംസിസി വിവാദത്തില്‍ ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരദേശത്തെ കബളിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഒന്നും അറിയില്ല എന്ന നിലപാട് ആശ്ചര്യകരമാണ്. ജനങ്ങളുടെ ബുദ്ധിശക്തിയെ പരിഹസിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആശ്ചര്യം കളളം കള്ളക്കളി കയ്യോടെ പിടികൂടിയപ്പോൾ ഉള്ളതാണ്. താൻ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തെ ആശ്ചര്യപ്പെടുത്തുന്നു. സഭാംഗക്കൾക്ക് മറവിരോഗമാണ്. മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കുമെല്ലാം ഒന്നും ആർക്കും ഓർമയില്ല. മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ സൈന്യമെന്ന് പറഞ്ഞ് അവരെ കബളിപ്പിക്കുകയാണ്. പ്രതിപക്ഷം ഇത് പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ കഴിഞ്ഞ കാബിനറ്റ് അംഗീകാരം നൽകിയേനെ എന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നാടകം കളിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
വാഷിംങ് ടണിൽ വെച്ച് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഇഎംസിസിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കൊപ്പം സഞ്ജയ് കൗളും ഉണ്ടായിരുന്നുയ നിയമനങ്ങൾക്ക് മാത്രമല്ല ധാരണാപത്രങ്ങൾക്കും പിൻവാതിലെന്ന് ചെന്നിത്തല പരിഹസിച്ചു. സ്പ്രിംക്ളർ കരാർ ഇടപാടിന് സമാനമാണിത്. ഒന്നും മറയ്ക്കാനില്ലെകിൽ സർക്കാർ എന്തിന് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടണം. ധൈര്യമുണ്ടെങ്കിൽ അന്വേഷണത്തിന് തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫിൻ്റെ മു ഖ്യ മ ന്തി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വാർത്താ സമ്മേളനത്തിൻ്റെ പൂർണ്ണരൂപമിങ്ങനെ:
1. ആഴക്കടല്‍ കൊള്ളയ്ക്ക് ഇ.എം.സി.സിയുമായി മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒപ്പു വച്ച കരാര്‍ ആശ്ചര്യകരമാണെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.
2. കള്ളം പിടിക്കപ്പെട്ടപ്പോഴാണോ മുഖ്യമന്ത്രിക്ക് ഇത് ആശ്ചര്യകരമായി തോന്നിയത്? അസന്റില്‍ വച്ച് കെ.എസ്.ഐ.ഡി.സിയുമായി 5000 കോടിയുടെ കരാര്‍ ഒപ്പിട്ടപ്പോഴോ, മുഖ്യമന്ത്രിയുമായി ക്ലിളിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും വച്ച് രണ്ടു തവണ ചര്‍ച്ച ചെയ്തപ്പോഴും ആശ്ചര്യകരമായ പദ്ധതിയാണിതെന്ന് തോന്നിയില്ലേ?
3. ഇ.എം.സി.സിയുമായി നാവിഗേഷന്‍ കോര്‍പ്പറേഷന്‍ 400 ട്രോളറുകല്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടത് വലിയ നേട്ടമായി കൊണ്ടാടുകയും അത് പരസ്യചിത്രമാക്കി ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തപ്പോഴും ഇത് ആശ്ചര്യകരമായ കരാര്‍ ആണെന്ന് തോന്നിയില്ലേ?
4. മുഖ്യമന്ത്രി കേരളീയരുടെ ബുദ്ധിശക്തിയെ പരിഹസിക്കരുത്.
5. ആഴക്കടല്‍ കൊള്ളയ്ക്ക് രഹസ്യമായി പദ്ധതി തയ്യാറാക്കി പല തട്ടില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ധാരണാ പത്രങ്ങളില്‍ ഒപ്പിട്ടത്.
6. മുഖ്യമന്ത്രിയെ സാധാരണ ആര്‍ക്കും കാണാന്‍ കഴിയുന്ന ആളല്ല. പിന്നെ എങ്ങനെ ഇ.എം.സി.സിക്കാര്‍ രണ്ടു തവണ കണ്ട് ചര്‍ച്ച നടത്തി?
7. ഇ.എം.സി.സിക്കാരെ ക്‌ളിഫ് ഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോയത് മന്ത്രി മെഴ്‌സിക്കുട്ടി അമ്മയാണ്. എന്തൊരു താത്പര്യമാണ് മന്ത്രി അവരോട് കാണിച്ചത്? എന്തൊരു ഉത്സാഹമയിരുന്നു മന്ത്രി്ക്ക?
6. എന്നിട്ട് കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ എത്ര ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി പറയുന്നു.
7. ആശ്ചര്യകരം മാത്രമല്ല, ഞെട്ടിക്കുന്നതുമാണ് ഈ കാര്‍. ഒരു വശത്തു കൂടി മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമാണെന്ന് പറഞ്ഞ് സല്യൂട്ട് ചെയ്യുക, മറുവശത്തു കൂടി അവരെ വയറ്റത്തടിക്കാന്‍ ഗൂഢപദ്ധതി തയ്യാറാക്കുക.
8. സംസ്ഥാനത്തോട് കൂറുള്ള ഏതെങ്കിലും സര്‍ക്കാരിന് ആലോചിക്കാനെങ്കിലും കഴിയുന്ന കാര്യമാണോ ഇത്?
9. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു, നാവിഗേഷന്‍ കോര്‍പ്പറേഷന്റെ കരാര്‍ ഒപ്പിടല്‍ നാടകമായിരുന്നു എന്ന്. ശരിക്കും നാടകം കളിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അപരാധം മുഴുവന്‍ ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള നാടകമാണ് മുഖ്യമന്ത്രി കളിക്കുന്നത്.
10. നാവിഗേഷന്‍ കോര്‍പ്പറേഷനുമായി കരാര്‍ ഒപ്പു വച്ചത് മാത്രമല്ലല്ലോ നടന്നത്. അതിന് മുന്‍പ് കെ.എസ്.ഐ.ടി.സി ഇവര്‍ക്ക് 4 ഏക്കര്‍ സ്ഥലം കൊടുത്തില്ലേ? അത് എന്തു കൊണ്ട് നാടകമാണെന്ന് മുഖ്യമന്ത്രി പറയുന്നില്ല?
11. അസന്റില്‍ വച്ച് കരാര്‍ ഒപ്പിട്ടതിലും മുഖ്യമന്ത്രി ഇപ്പോള്‍ ഉരുണ്ടു കളി തുടങ്ങിയിട്ടുണ്ട്. അസന്റ് ഉച്ച കോടിയില്‍ ഇ.എം.സി.സി ഇല്ലായിരുന്നു എന്നാണ് ഇപ്പോള്‍ അറയുന്നത് എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.
12. നാണമില്ലേ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയാന്‍? മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നേരിട്ട് ചെന്നിരുന്ന് നടത്തിച്ചതല്ലേ അസന്റ് ഉച്ച കോടി. അതില്‍ ഇ.എം.സ.സി ഇല്ലെങ്കില്‍ പിന്നെ എങ്ങനെ അസന്റിന്റെ പേരില്‍ ധാരണാ പത്രം ഒപ്പിട്ടു.
13. അപ്പോള്‍ പിന്‍വാതില്‍ പരിപാടിയായിരുന്നോ ഇതും? അസന്റില്‍ വയ്ക്കാതെ പിന്നീട് എഴുതി ചേര്‍ത്തതാണോ ഇത്?
14. നിയമനങ്ങള്‍ക്ക് മാത്രമല്ല, ധാരണാ പത്രം ഒപ്പിടുന്നതിനും പിന്‍ വാതിലുണ്ടോ?
15. നിയമസഭയില്‍ നിന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ആഴക്കടല്‍ ധാരണാ പത്രത്തിന്റെ കാര്യം മറച്ചു വച്ചിരുന്നു. ഇക്കാര്യം ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്.
16. 12.2.2020 ല്‍ മോന്‍സ് ജോസഫ്, പി.ജെ. ജോസഫ്, സി.എഫ്. തോമസ് എന്നിവര്‍ അസന്റിനെപ്പറ്റി ചോദിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ ഈ പദ്ധതിയെക്കുറിച്ച് മിണ്ടുന്നേയില്ല.
17. 3.3.2020 ന് പി.കെ. ബഷീര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലും ഈ പദ്ധതിയെക്കുറിച്ച് മന്ത്രി ഇ.പി. ജയരാജന്‍ മിണ്ടിയിട്ടേയില്ല.
18. പിന്നീട് 11-3-20 ല്‍ സി.പി.എമ്മിലെ എം.സ്വരാജ് ചോദിച്ച ചോദ്യത്തിനും വ്യവസായ മന്ത്രി ഇ.ംെ.സി.സിയുടെ ഈ പദ്ധതിയെക്കുറിച്ച് മിണ്ടുന്നില്ല.
19. ഇത് കള്ളപ്പരിപാടിയായതിനാല്‍ ബോധപൂര്‍വ്വം ജയരാജന്‍ അത് മറച്ചു വച്ചു എന്ന് വേണം കരുതാന്‍.
20. എല്ലാം രഹസ്യമായി വച്ച് പദ്ധതി മുന്നോട്ട് കൊണ്ടു പോയത് എന്തിനാണ്?
21. ഞാന്‍ ഇത് പുറത്തു കൊണ്ടു വരാതിരുന്നു എങ്കില്‍ അവസാനത്തെ മന്ത്രിസഭയില്‍ വച്ചും ഇത് പാസാക്കുമായരുന്നു.
22. ആഴക്കടലിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഈ പദ്ധതിയില്‍ സര്‍ക്കാര്‍ അമിത താത്പര്യം കാട്ടി എന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്.
23. ഇതിന്മേല്‍ ഉരുണ്ടു കളിക്കാതെ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനെ സര്‍ക്കാര്‍ എന്തു കൊണ്ടു ഭയപ്പെടുന്നു?
24. ഇതില്‍ മാത്രമല്ല, സ്പ്രിംഗളര്‍ കരാറിലും ഇതേ പോലുള്ള കള്ളക്കളിയാണ് നടന്നത്. മന്ത്രസഭയും മുന്നണിയും അറിയാതെ അമേരിക്കന്‍ കുത്തക കമ്പനികളുമായി വഴി വിട്ട ഇടപാടുകളാണ് ഈ സര്‍ക്കാര്‍ നടത്തിയത്.
25. അന്ന് ജനങ്ങളുടെ ആരോഗ്യ വിവരം വിറ്റു കാശാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇപ്പോള്‍ നമ്മുടെ മത്സ്യ സമ്പത്തും വില്‍ക്കാന്‍ ശ്രമിച്ചു.
26. ഈ ഇടപാടില്‍ ഇനിയും ഉരുണ്ടു കളിക്കാതെ എത്ര കമ്മീഷന്‍ കിട്ടി എന്ന് വെളപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം.
——-
27. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആ.ടി.പി.സി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഇത് എടുത്ത ശേഷം നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വീണ്ടും ടെസ്റ്റ് നടത്തണം. അത് സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ഇന്നലെ ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അത് സൗജന്യമാക്കിയത് സ്വാഗതം ചെയ്യുന്നു.
28. എന്നാല്‍ വിദേശത്ത് നിന്ന് ടെസ്റ്റ് കഴിഞ്ഞ് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കി ഇവിടെ എത്തുന്നവര്‍ വീണ്ടും ക്വാറന്റയിനില്‍ പോകണമെന്ന നിബന്ധന ഇപ്പോഴും നിലനില്‍്ക്കുന്നു. ഇത് അനാവശ്യവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ്. അവര്‍ രോഗമില്ലെന്ന് ഉറപ്പാക്കിയിട്ടാണ് ഇങ്ങോട്ട് വരുന്നത്. അതിനാല്‍ ക്വാറന്റയിന്‍ നിബന്ധനയും ഒഴിവാക്കണം.