28.1 C
Kottayam
Sunday, June 7, 2026

ലവ് ജിഹാദ് എന്ന പേരില്‍ ജാര്‍ഖണ്ഡില്‍ എതിര്‍പ്പ്;കേരളത്തില്‍ അഭയം തേടി മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും

Must read

കായംകുളം: ലൗ ജിഹാദ് ആരോപണം ഉയര്‍ന്നതോടെ പ്രാണഭയത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികള്‍ കേരളത്തില്‍ അഭയം തേടി. ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. രണ്ട് മതത്തില്‍ പെട്ട ഇവര്‍ വിവാഹത്തിന് ഒരുങ്ങിയോടെയാണ് ലൗ ജിഹാദ് ആരോപണം ഉയര്‍ന്നത്. ഇതോടെയാണ് ജാര്‍ഖണ്ഡില്‍ വധഭീഷണി നേരിടുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടി ഇരുവരും കേരളത്തിലേക്ക് എത്തുകയാണ്. കായംകുളത്താണ് ഇരുവരും ഇപ്പോഴുള്ളത്.

ഇവര്‍ കേരളത്തില്‍ എത്തിയത് അറിഞ്ഞ് ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയ്യാറായില്ല. പൊലീസുകാരോടൊപ്പമാണ് ബന്ധുക്കള്‍ എത്തിയത്. കുടുംബത്തിനെതിരെയും വധഭീഷണി ഉണ്ടെന്ന് ഇവര്‍ പറയുന്നു. പ്രായപൂര്‍ത്തിയായവരാണെന്നും സംരക്ഷണം നല്‍കുമെന്നും കായംകുളം ഡിവൈഎസ്പി വ്യക്തമാക്കി.

- Advertisement -

തങ്ങള്‍ പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. ഇതിനിടെയാണ് കഴിഞ്ഞമാസം ആശ വര്‍മയുടെ കുടുംബം 45കാരനുമായി വിവാഹം ഉറപ്പിച്ചത്. ഇതറിഞ്ഞ് വിദേശത്ത് നിന്ന് മുഹമ്മദ് ഗാലിബ് നാട്ടിലേക്കെത്തുകയായിരുന്നു. എന്നാല്‍ ഇതരമതസ്ഥരായതിനാല്‍ ഇരുകൂട്ടരുടെയും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനിടെ വിഷയം ജാര്‍ഖണ്ഡില്‍ ലൗ ജിഹാദ് എന്ന ആരോപണമായി ഉയര്ന്നു.

- Advertisement -

ഇതിന്റെ ഭാഗമായി പ്രദേശത്ത് സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന സംഭവങ്ങള്‍ ഉണ്ടായി. പിന്നീട് മുഹമ്മദ് ഗാലിബിനൊപ്പം ജോലി ചെയ്യുന്ന ഗള്‍ഫിലെ കൂട്ടുകാരനായ കായംകുളം സ്വദേശിയാണ് കേരളത്തിലേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഇരുവര്‍ കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫെബ്രുവരി 9നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 11ന് ഇരുവരും ഇസ്ലാം മത വിശ്വാസ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

- Advertisement -

തന്റെ ബന്ധുക്കളെന്ന പേരില്‍ ആലപ്പുഴയില്‍ എത്തിയവര്‍ ഗുണ്ടകളാണെന്ന് ആശവര്‍മ്മ പറയുന്നു. ആശ വര്‍മയെ മുഹമ്മദ് ഗാലിബ് തട്ടിക്കൊണ്ടു പോയി എന്ന പരാതിയില്‍ ചിത്തപൂര്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് അന്വേഷിച്ചാണ് ജാര്‍ഖണ്ഡ് പോലീസും കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുകയാണ് ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week