27.5 C
Kottayam
Sunday, June 7, 2026

മോദിയെയും സ്റ്റാലിനെയും പുറത്താക്കണം, ‘ഗെറ്റ് ഔട്ട്’ ക്യാംപയിനുമായി വിജയ്

Must read

ചെന്നൈ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗെറ്റ് ഔട്ട് ക്യാംപെയ്നുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. മഹാബലിപുരത്ത് നടന്ന പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയിന്റെ പ്രഖ്യാപനം. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ സര്‍ക്കാരിനും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഈ ക്യാംപെയ്നെന്നും വിജയ് വ്യക്തമാക്കി.

ബിജെപി, ഡിഎംകെ പാര്‍ടികള്‍ക്കെതിരെ പരിഹാസവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതനെച്ചൊല്ലി ഇരു പാര്‍ടികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് പ്രതിപാദിച്ചാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിജയ്യുടെ വിമര്‍ശനം.

- Advertisement -

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും ഇത് എല്‍കെജി-യുകെജി കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണ് എന്നുമായിരുന്നു വിജയ്യുടെ പരിഹാസം. ബിജെപിയും ഡിഎംകെയും ഹാഷ്ടാഗുകൊണ്ട് കളിക്കുകയാണെന്നും വിജയ് പറഞ്ഞു. ‘അവര്‍ സാമൂഹിക മാധ്യമത്തില്‍ ഹാഷ്ടാഗുകൊണ്ട് കളിച്ച് പരസ്പരം ഏറ്റുമുട്ടുന്നതായി അഭിനയിക്കുകയാണ്, അത് നമ്മള്‍ വിശ്വസിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. വാട് ബ്രോ, ഇറ്റ് ഈസ് വെരി റോങ് ബ്രോ’വിജയ് പരിഹസിച്ചു.

- Advertisement -

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവഗണിക്കുന്നതില്‍ ഡിഎംകെയും ബിജെപിയും ഒറ്റക്കെട്ടാണെന്നും വിജയ് പറഞ്ഞു. ‘ഒരാള്‍ പാടുമ്പോള്‍ മറ്റൊരാള്‍ ഐക്യത്തോടെ നൃത്തം ചെയ്യുന്നു, ഇതുമൂലം സാധാരണക്കാരുടെ ആശങ്കകള്‍ കേള്‍ക്കാതിരിക്കുകയും പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.’- വിജയ് പറഞ്ഞു.

- Advertisement -

തമിഴ് ഭാഷ അതിപ്രധാനമായ വികാരമാണെന്നും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും വിജയ് പറഞ്ഞു. പബ്ലിസിറ്റിക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് ഡിഎംകെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കായി എന്ന് പറഞ്ഞു ചെയ്യുന്ന പല കാര്യങ്ങളും അവരവരുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നം വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളോട് തന്റെ പാര്‍ട്ടിയുടെ ഭാഗമാകാനും വിജയ് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണ്ട് കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നും വിജയ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week