കൂത്തുപറമ്പ്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കൂത്തുപറമ്പില്‍ കാറില്‍ കടത്തിയ കഞ്ചാവുമായി മൂന്നു പേര്‍ പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന 30 കിലോയോളം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. കൂത്തുപറമ്പിന് സമീപം നീര്‍വേലിയില്‍ വച്ചാണ് ഇന്നലെ രാത്രി പത്തു മണിയോടെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഡാന്‍സാഫ് ടീമും കൂത്തുപറമ്പ് പൊലീസും ചേര്‍ന്ന് കഞ്ചാവ് കടത്ത് പിടികൂടിയത്.കര്‍ണാടകയില്‍ നിന്നും കാറില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നീര്‍വേലിയില്‍ വച്ച് വാഹനം തടഞ്ഞ് കഞ്ചാവ് പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


