CrimeKeralaNews

ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഡോക്ടറുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിച്ച പോലീസ് ഞെട്ടി; നിററെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച സര്‍ക്കാര്‍ യുവ ഡോക്ടറുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിച്ച പോലീസ് ഞെട്ടി. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വി ജിത്ത്(31)നെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും നിരവധി നഗ്‌നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെത്തി.

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു വ്യാപക റെയ്ഡ് നടത്തിയത്.

കോട്ടയത്തും കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്. കോട്ടയത്ത് അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. കോട്ടയം വെസ്റ്റിലും മുണ്ടക്കയത്തും ചങ്ങനാശേരിയിലും വൈക്കത്തും കുറവിലങ്ങാടുമാണ് കേസെടുത്തത്.

നേരത്തെ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ സംസ്ഥാന വ്യാപകമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിലായിരുന്നു ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ട റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ആറ് വയസിനും 15 വയസിനും ഇടയില്‍ പ്രായമുളള മലയാളികളായ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് നടുക്കുന്ന കണ്ടെത്തല്‍. ഇവയില്‍ ഏറെയും കൊവിഡ് കാലത്തുതന്നെ ചിത്രീകരിച്ചതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker