24.8 C
Kottayam
Friday, June 5, 2026
No menu items!

‘ചെയ്യാത്ത തെറ്റിന് നിങ്ങൾ കുരുതി കൊടുത്തത് അവരുടെ ജീവിതവും, അയാളും വേദനിക്കുന്നുണ്ടാവും’; ശ്രീനിവാസന്‌ കത്ത്

Must read

കൊച്ചി:സിഐഡി രാമദാസനും വിജയനും മലയാള സിനിമയിലെ ഏറ്റവും പോപ്പുലറായ സുഹൃത്ത് ജോഡികളാണ് എന്നതിൽ തർക്കമില്ല. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളിൽ പരസ്പരം ഇണങ്ങുകയും പിണങ്ങുകയും ഒക്കെ ചെയ്യുന്ന ചങ്ക് ബ്രോകളായ്‌ രണ്ടുപേരും കസറി.

പിന്നീട് മുകുന്തേട്ടാ സുമിത്ര വിളിക്കുന്നു, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ആര്യൻ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്‌, സന്മനസ്സുള്ളവർക്ക് സമാധാനം, അയാൾ കഥ എഴുതുകയാണ്, ഉദയനാണ് താരം എന്നിങ്ങനെ ജനപ്രിയവും, വാണിജ്യ വിജയം നേടിയതുമായ നിരവധി സിനിമകൾക്ക് വേണ്ടി ഇവർ സുഹൃത്തുക്കളായി വേഷമിട്ടു. വളരെക്കാലമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ സുഹൃത്ത് ജോടിയെ തിരശ്ശീലയിൽ കണ്ടിട്ട്.

വീണ്ടും ഇവരെ പ്രേക്ഷകർ ഒരുമിച്ച് കണ്ടത് മഴവിൽ മനോരമയുടെ ഒരു അവാർഡ് വേദിയിൽ വെച്ചാണ്. അന്ന് രോ​ഗശയ്യയിൽ നിന്നും എഴുന്നേറ്റ് വന്ന ശ്രീനിവാസനെ ചേർത്ത് പിടിച്ച് മോഹൻലാൽ നൽകിയ ചുംബനം മലയാളി നെഞ്ചേറ്റുകയായിരുന്നു. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ആ വീഡിയോ അന്ന് ലക്ഷക്കണക്കിന് പേരാണ് റിപ്പീറ്റ് അടിച്ച് കണ്ടത്.

ഇരുവരും വീണ്ടും ഒരുമിച്ച് പഴയ കെമിസ്ട്രി സ്ക്രീനിൽ കൊണ്ടുവരുന്നത് കാണാൻ സാധിക്കണമെയെന്നാണ് അന്ന് ആ വീഡിയോ കണ്ട നമ്മളോരുത്തരും പ്രാർഥിച്ച്. എന്നാൽ കഴിഞ്ഞ ദിവസം ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്.

- Advertisement -

മോഹൻലാൽ‌ കംപ്ലീറ്റ് ആക്ടറാണെന്ന് താൻ മനസിലാക്കിയത് അടുത്തിടെ അദ്ദേഹം തന്നെ ചുംബിച്ചപ്പോഴാണെന്നും ശ്രീനിവാസൻ പുതിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന് എന്ന പേരിൽ വിവിധ മൂവി ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന കത്താണ് വൈറലായി മാറുന്നത്. ഒരു സുഹൃത്ത് തെറ്റ് ചെയ്താൽ ആ കാര്യം മറ്റുള്ളവരോട് പറയാതെ ആ സുഹൃത്തിനോട് തന്നെ നേരിട്ട് പറയുന്നതിനേക്കാൾ വലിയ ഒരു ശെരി വേറെ ഇല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

- Advertisement -

കുറിപ്പിന്റെ പ്രസക്ത ഭാ​ഗങ്ങളിലൂടെ തുടർന്ന് വായിക്കാം… ‘ഒരുപാട് ശാരീരിക അവശതകളുണ്ടെന്ന് അറിയാം. ഒരുപാട് വിഷമമുണ്ട് നിങ്ങളുടെ ഇപ്പോളത്തെ ആരോഗ്യ സ്ഥിതി കാണുമ്പോൾ. നിങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളും നിങ്ങൾ എഴുതിയ തിരക്കഥകളും മലയാളിയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്… നല്ല നടൻ.. നല്ല തിരക്കഥാകൃത്ത് അങ്ങനെ പല രീതിയിൽ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നിങ്ങളെ ഞങ്ങൾ ഇഷ്ട്ടപെട്ട് കഴിഞ്ഞു.’

‘കൂടുതലായി നിങ്ങളെ ഞങ്ങൾ ഇഷ്ടപെട്ടത് മോഹൻലാൽ എന്ന നടനും നിങ്ങളും ചേർന്ന് നിന്ന് പച്ചയായ ജീവിത സത്യങ്ങൾ സ്‌ക്രീനിൽ അവതരിപ്പിച്ചപ്പോഴാണ്. ഒരുമിച്ച് പട്ടിണി കിടന്നപ്പോൾ… ദാസന്റെ അമ്മ മരിച്ചപ്പോൾ അശ്വസിപ്പിച്ചപ്പോൾ… ജോലി ഇല്ലാത്ത കൂട്ടുകാരന് മുഷിഞ്ഞ കുറച്ച് നോട്ടുകൾ കൊടുത്തപ്പോൾ.. തമ്മിൽ രസകരമായ വഴക്കുകൂടിയപ്പോൾ എല്ലാം നിങ്ങളെ ഞങ്ങൾ നെഞ്ചോട് ചേർത്തു.’

‘പ്രിയപ്പെട്ട ശ്രീനിയേട്ടാ… നിങ്ങൾ രണ്ടാളും ഒരുമിച്ച് ജീവിച്ച് കാണിച്ചപ്പോൾ നിങ്ങളെക്കാൾ കൂടുതൽ സന്തോഷിച്ചത് ഞങ്ങളാണ്. പട്ടിണി കിടന്നപ്പോഴും ഒരുമിച്ച് ചെന്നൈ നഗരത്തിൽ എത്തിയപോലും അമേരിക്കയിൽ എത്തിയപ്പോഴും ദാസനേയും വിജയനേയും മലയാളി നെഞ്ചിൽ ചേർത്തു.’

- Advertisement -
ശ്രീനിവാസൻ

‘ഒന്ന് ആലോചിച്ച് നോക്കൂ… നാടോടിക്കാറ്റ് സിനിമ ഇറങ്ങിയപ്പോൾ ജനിച്ചുപോലും ഇല്ലാത്ത ഇന്നത്തെ തലമുറ നിങ്ങളുടെ ആ സൗഹൃദം ടിവിയിൽ കണ്ട നിങ്ങളെ രണ്ടാളേയും സ്നേഹിച്ചുവെങ്കിൽ എത്രമാത്രം ഞങ്ങൾ നിങ്ങളെ ഇഷ്ടപെടുന്നുവെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ…? പക്ഷേ… ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങൾ ഒരുപാട് പേരെ വേദനിപ്പിക്കുണ്ട്.’

‘നിങ്ങളുടെ മക്കൾക്ക്‌ പോലും നിങ്ങൾ പറയുന്ന ഈ കാര്യങ്ങൾ കേട്ട് മറ്റുള്ളവരുടെ മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വരുന്നുണ്ട്. ഒരുപാട് സങ്കടമുണ്ട് നിങ്ങൾ ആ മഹാനായ നടനെ ഇത്ര തരം താഴ്ത്തി സംസാരിക്കുമ്പോൾ. മോഹൻലാൽ എന്ന നടൻ ഒരു മോശം വ്യക്തിയോ കാപട്യങ്ങൾ നിറഞ്ഞ നടനോവാണെന്ന് നിങ്ങൾക്ക് അറിയാമായിരുന്നെങ്കിൽ എന്തിനായിരുന്നു നിങ്ങൾ ആ മനുഷ്യന്റെ കൂടെ ഇത്രെയും നാൾ അഭിനയിച്ചത്?.’

‘എന്തിന് വേണ്ടി ആയിരുന്നു അയാൾക്ക് വേണ്ടി കഥാപാത്രങ്ങളെ ഉണ്ടാക്കിയത്?. മോഹൻലാൽ എന്ന ആ മനുഷ്യൻ നിങ്ങളെയോ വേറെ ഒരാളെയോ ഈ കഴിഞ്ഞ വർഷങ്ങളിൽ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. കൂടെയുള്ള ഒരാളും ആ നടനെ പറ്റി സ്നേഹത്തോടെ അല്ലാതെ സംസാരിച്ചിട്ടില്ല. നിങ്ങൾ ആ മഹാനാടനെ അപമാനിക്കുമ്പോഴു കുറ്റപ്പെടുത്തുമ്പോഴും ശെരിക്കും തോറ്റുപോകുന്നത് നിങ്ങളെ ഇഷ്ടപെട്ട നിങ്ങളുടെ സിനിമകളെ നെഞ്ചോട് ചേർത്ത ഞാൻ അടക്കം ഉള്ള മലയാളികളാണ്.’

‘നിങ്ങളുടെ മക്കൾ വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ല. ചെയ്യാത്ത തെറ്റിന് നിങ്ങൾ കുരുതി കൊടുക്കുന്നത് ഇതുപോലെയുള്ള ഒരുപാട് പേരുടെ ജീവിതം കൂടിയാണ്. സൗഹൃദത്തിന് തന്റെ സിനിമ ജീവിതം തന്നെ കൊടുക്കുന്ന മോഹൻലാൽ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങൾ എന്താണ് നേടാൻ പോകുന്നത്.’

‘അയാൾ പ്രതികരിക്കില്ലായിരിക്കും… പക്ഷെ അയാളും വേദനിക്കുണ്ട്. തന്റെ സുഹൃത്തിന്റെ ആരോഗ്യം മോശമായപ്പോൾ താൻ നൽകിയ ആ ചുംബനം പോലും മറ്റൊരു രീതിയിൽ എടുത്ത ശ്രീനിയേട്ടാ നിങ്ങളെ ഓർത്ത് അയാൾ വിഷമിക്കും തെറ്റുകൾ ആർക്കും പറ്റും വാക്കുകൾ കൊണ്ട് ഉള്ള മുറിവുകൾ മായ്ക്കാൻ ഒരുപാട് സമയം വേണ്ടി വന്നേക്കാം’ എന്നായിരുന്നു കുറിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week