തിരുവനന്തപുരം: പൊലീസ് ഡേറ്റാ ബേസ് ഊരാളുങ്കലിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം.അതീവ സുരക്ഷാ വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷാ വീഴ്ചയാണെന്നും സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.എസ് ശബരീനാഥനാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ അഴിമതി കുറയുമെന്നും ഒരു ഡാറ്റാ ബേസിന്റെയും ഉടമസ്ഥത ഊരാളുങ്കലിന് നല്‍കേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സുരക്ഷ ഓഡിറ്റിംഗ് നടത്തിയതിന് ശേഷമേ ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാവുകയുള്ളൂവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
സാധാരണ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും എത്തിക്കുന്നതിന് സര്‍ക്കാരിന്റെ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുക എന്നതിനാണ് സർക്കാർ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സാങ്കേതികവിദ്യ ഫലപ്രദമായി വിന്യസിച്ച് അഴിമതി തടയുക എന്നതും പ്രത്യേകതയാണ്.
പോലീസ് വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടേണ്ട ഒരു മേഖലയായി കണ്ടെത്തിയത് പാസ്‌പോര്‍ട്ട് സംബന്ധമായ പോലീസ് വെരിഫിക്കേഷനാണ്. കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴി നല്‍കിവന്നിരുന്നത് ഇപ്പോള്‍ സ്വകാര്യ പങ്കാളിത്തത്തോടുകൂടി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ വഴിയാണ്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സോഫ്റ്റ്‌വെയറും അതിലെ ജീവനക്കാരേയും ഒക്കെത്തന്നെ സ്വകാര്യസംരംഭകരാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് പോലീസ് വെരിഫിക്കേഷന്‍ പൂര്‍ണ്ണമായും സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റുന്ന കാര്യം ഗൗരവമായി പരിഗണിച്ചുവന്നിരുന്നത്.
നിലവിലുള്ള ഡാറ്റാബേസുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എ.പി.ഐ) ഉപയോഗിച്ച് ഇത്തരത്തില്‍ വിവരം ശേഖരിക്കുകയാണ് ചെയ്യുക. ഇങ്ങനെ ലഭ്യമാകുന്ന വിവരം സോഫ്റ്റ്‌വെയര്‍ വിശകലനം ചെയ്ത് ആവശ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നപ്രകാരമാണ് സംവിധാനം. ഇതില്‍ ഒരു ഡാറ്റാബേസിന്റേയും ഉടമസ്ഥത ഇത്തരത്തിലുള്ള മിഡില്‍വെയര്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന് ആവശ്യമുള്ളതല്ല. ആ ഡാറ്റാബേസില്‍ എന്തൊക്കെയാണ് ഉള്ളതെന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കേണ്ടതില്ല. അതുകൊണ്ടുതന്നെ യാതൊരു രീതിയിലുള്ള സുരക്ഷാപ്രശ്‌നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുമില്ല.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു എ.പി.ഐ. വിന്യസിക്കുമ്പോള്‍ നിലവിലുള്ള ഡാറ്റാബേസിന്റെ സുരക്ഷയെ ബാധിക്കുന്നില്ല എന്നും എ.പി.ഐ. വഴി വിവരങ്ങള്‍ ചോരുന്നില്ല എന്നും ഉറപ്പാക്കുക തന്നെ ചെയ്യും. ഇതിനു വേണ്ടത് ഒരു സമഗ്രമായ സെക്യൂരിറ്റി ഓഡിറ്റിംഗ് സംവിധാനമാണ്. അത്തരത്തിലുള്ള ഒരു സൈബര്‍ സെക്യൂരിറ്റി ഓഡിറ്റിംഗ് കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ഈ സോഫ്റ്റ്‌വെയര്‍ വിന്യസിക്കാനോ സര്‍ക്കാര്‍ ഡാറ്റാ സെന്ററില്‍ ലഭ്യമാക്കാനോ അനുമതി നല്‍കുകയുള്ളൂ. ഈ ഘട്ടത്തില്‍ ഒരു ആശങ്കയും ഇത് സംബന്ധിച്ച് ഉയരേണ്ടതില്ല.
ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സി.സി.ടി.എന്‍.എസ്. പ്രോജക്ടിന്റെ പ്രോഡക്ഷന്‍ എന്‍വയോന്‍മെന്റില്‍ പ്രവേശനാനുമതി ലഭ്യമാക്കുവന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ നല്‍കിയിട്ടില്ല.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ ഭാഗമായി പാസ്‌പോര്‍ട്ട് അപേക്ഷകന്റെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പോലീസ് സ്റ്റേഷന്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ പ്രസ്തുത വ്യക്തി ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള സൗകര്യം മാത്രമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആയിരം പാസ്‌പോര്‍ട്ട് അപേക്ഷകളുടെ വെരിഫിക്കേഷനു വേണ്ടി മാത്രമാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ഇത് കേരള പോലീസിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുവാനുള്ള വ്യവസ്ഥയുടെ ഭാഗമായി മാത്രമാണ് ഈ പ്രവേശനാനുമതി നല്‍കാന്‍ കേരള പോലീസ് ഉദ്ദേശിക്കുന്നത്. ഈ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ.
04.11.2019 ന് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ കേരള പോലീസ് ഒഴികെ അറിഞ്ഞോ അറിയാതെയോ ദേശീയമോ അന്തര്‍ദേശീയമോ ആയ മൂന്നാമത്തെ കക്ഷിയുമായി സി.സി.ടി.എന്‍.എസ്. ഡാറ്റാ പങ്കുവെച്ചാല്‍ അത് ഗുരുതരമായി കണക്കാക്കുമെന്നും നിയമനടപടിക്ക് കാരണമാകുമെന്നും അറിയിച്ചിട്ടുണ്ട്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിഫലമൊന്നും നല്‍കിയിട്ടില്ല. ഈ ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായി വികസിപ്പിച്ച ശേഷം ഈ സ്ഥാപനം അത് കേരളാ പോലീസിന് കൈമാറുന്നതും തുടര്‍ന്നുള്ള പ്രവര്‍ത്തനം കേരള പോലീസിന്റെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതുമായിരിക്കും.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഫലപ്രദമായും പെട്ടെന്നും അഴിമതി രഹിതമായി നടത്താന്‍ ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കാന്‍ ഒരു പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് നടപ്പിലാക്കാനാണ് തീരുമാനിച്ചത്. ഇതിന് സര്‍ക്കാര്‍ അംഗീകൃതമായ ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയാണുണ്ടായത്. ഇവിടെ സോഫ്റ്റ്‌വെയര്‍ വാങ്ങുന്ന ഘട്ടം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ഉറപ്പുവരുത്തുന്ന നിബന്ധനകളോടെ നടപ്പിലാക്കാനുള്ള ഇടപെടലായിരിക്കും സര്‍ക്കാര്‍ നടത്തുക.
വകുപ്പ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന പദ്ധതി നിര്‍ദ്ദേശം സര്‍ക്കാര്‍ നിലവിലുള്ള നിബന്ധനകള്‍ക്ക് വിധേയമായി പരിശോധിക്കുന്നതാണ്.പോലീസിന്റെ രഹസ്യങ്ങള്‍ ആ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതനുസരി ച്ചുള്ള സമീപനമാണ് ആവശ്യമായ വിവരങ്ങള്‍ ഡാറ്റാ ആക്‌സസ് വഴി ഉപയോഗിക്കാന്‍ ഒരു സംവിധാനം ഒരുക്കുക എന്ന രീതിയില്‍ ഡാറ്റാ സഞ്ജയത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കും.
നിലവില്‍ പാസ്‌പോര്‍ട്ട് സംബന്ധമായ കാര്യങ്ങളൊക്കെ ടി.സി.എസ്. എന്ന സ്വകാര്യ കമ്പനിയാണ് ചെയ്യുന്നത്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ഡാറ്റാബേസ് ഇവരുടെ കൈയില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇതു പുറത്തുപോകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവരുമായി നോണ്‍ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് വെച്ചിട്ടുണ്ട്. അത്തരം മാതൃക തന്നെ ഇവടെയും പിന്തുടരും.
ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സ്‌കീം ഇന്ത്യ എന്ന കേന്ദ്ര സ്ഥാപനം ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത്തരം രീതി ഇവിടെയും പിന്തുരുക എന്ന നിര്‍ദേശം നല്‍കുന്നതുമാണ്. ഇതെല്ലാം ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ഒരു സംവിധാനം രൂപപ്പെടുത്തുന്നതിന് നിര്‍ദേശിക്കുന്നതുമാണ്.
ഡാറ്റാ വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്തുപോകുമെന്ന ആശങ്ക വേണ്ട. അത് ഭദ്രമായിരിക്കാന്‍ എല്ലാ നടപടികളുമെടുക്കും. അനാവശ്യ ഭീതി പരത്തുകയാണിവിടെ. ഊരാളുങ്കലിനെ നേരത്തെ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകളും വകുപ്പുകളും ഊരാളുങ്കലിനോട് മമത കാണിക്കുന്നത് അവരുടെ കാര്യക്ഷമത കാരണമാണ്. നല്ലൊരു സ്ഥാപനത്തെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഊരാളുങ്കലിനോട് സ്വാഭാവികമായി അസൂയയുള്ള ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ടാകാം. അത്തരക്കാരുടെ വക്താവായി നാം മാറരുത്. ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ പദവി ഊരാളുങ്കലിന് നല്‍കിയത് ഏത് കാലത്താണ്? അന്ന് അത് നല്‍കിയെങ്കില്‍ അവരുടെ മികവ് അംഗീകരിച്ചതാണ്.
കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ഇതുസംബന്ധിച്ചുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പുറത്തിറങ്ങിയത്. ഒക്ടോബര്‍ 25നാണ് ഊരാളുങ്കല്‍ സൊസൈറ്റി അപേക്ഷ നല്‍കിയത്. പാസ്‌പോര്‍ട്ട് പരിശോധനക്കുള്ള ആപ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കൊച്ചിയിലെ സാധ്യതാ പഠനത്തിന് 35 ലക്ഷം നല്‍കാനായിരുന്നു ഡി.ജി.പിയുടെ ഉത്തരവ്. 20 ലക്ഷം രൂപ ഉടന്‍ നല്‍കാന്‍