Home-bannerNationalNews
കര്‍ണാടകയിലെ 17 എം.എല്‍.എമാരുടെ അയോഗ്യത സുപ്രീംകോടതി ശരിവെച്ചു,അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന കാര്യത്തിലും കോടതിയുടെ നിര്‍ണായക ഉത്തരവ്
ന്യൂഡല്‍ഹി: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭായില്‍ നിന്ന് രാജിവെച്ച 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു.എം എല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ കേസിലാണ് വിധി പ്രഖ്യാപിച്ചത്.എം.എല്‍.എമാരെ അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കോടതി വിലക്കേര്‍ പ്പെടുത്തിയിട്ടില്ല.അതുകൊണ്ടുതന്നെ അടുത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാം.നിയമസഭയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ മാത്രമെ സ്പീക്കര്‍ക്ക് അധികാരമുള്ളൂ മറിച്ച് അയോഗ്യത അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്നും വിധിയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News