പ്രിയ സുഹൃത്തിനെ കാണാനായില്ല’; കോടിയേരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഉമ്മന്‍ ചാണ്ടി, കൈ പിടിച്ച് ബിനീഷ് കോടിയേരി

കണ്ണൂർ:അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ മന്ത്രി കെ സി ജോസഫ്, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരും പാര്‍ട്ടി പ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

ഇന്നുച്ചയോടെയാണ് കോടിയേരി മുളിയില്‍നടയിലെ വസതിയില്‍ ഉമ്മന്‍ചാണ്ടി എത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി, കോടിയേരിയുടെ ഭാര്യയും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. കാറില്‍ വന്നിറങ്ങിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അടക്കമുള്ളവര്‍ എത്തിയിരുന്നു.

കോടിയേരിയുടെ ഭാര്യയോടും മക്കളോടും ഉമ്മന്‍ചാണ്ടി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രായത്തിന്റെ അവശതകളുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ബിനീഷ് കോടിയേരി കൈപിടിച്ച് ഒപ്പം നടന്നു.

കോടിയേരിയുടെ വിയോഗ ദിവസം അസുഖകാരണങ്ങളാല്‍ എത്താന്‍ സാധിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം താനുമായി വളരെ അടുപ്പമുണ്ടായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും വളരെ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.(oommen chandy at kodiyeri balakrishnan’s home)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News