കെപിസിസി അധ്യക്ഷനാകുമോ? നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെപിസിസി അധ്യക്ഷ സ്ഥാനത്തെ കുറിച്ച് എഐസിസിയാണ് തീരുമാനം എടുക്കേണ്ടതെന്നും താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാർത്തയ്ക്ക് എന്ത് അടിസ്ഥാനമാണെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണം. വി ഡി സതീശന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉമ്മൻ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

എംഎൽഎ സ്ഥാനത്ത് കൂടുതൽ ശോഭിക്കാനായത് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്ന കാലത്താണെന്ന് വി ഡി സതീശനും പറഞ്ഞു. ചെന്നിത്തല കൊണ്ട് വന്ന ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞിരുന്നു. ആഴക്കടൽ മത്സ്യബന്ധന കരാർ പൂർണ്ണമായും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News