പ്രതികാരം തന്റെ രീതിയല്ല, സത്യം എന്നായാലും പുറത്ത് വരും; ഉമ്മന്‍ ചാണ്ടി

ആലപ്പുഴ: സോളാര്‍ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാര്‍ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം പുറത്തുവരുമെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

സോളാര്‍ കേസില്‍ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസിന്റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. സത്യം എന്നായാലും പുറത്ത് വരും. താന്‍ ഒരു ദൈവ വിശ്വാസിയാണ്. കേസ് വന്നപ്പോള്‍ അമിതമായി ദുഃഖിച്ചില്ല. കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമെന്നുളളത് കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇപ്പോള്‍ താന്‍ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല. താന്‍ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News