24.9 C
Kottayam
Friday, June 5, 2026

സ്വവര്‍ഗവിവാഹം ഹിന്ദു വിവാഹ നിയമത്തിന് കീഴില്‍ അനുവദിക്കരുതെന്ന് ഹര്‍ജി

Must read

ന്യൂഡല്‍ഹി: ഹിന്ദുവിവാഹനിയമത്തിന് കീഴില്‍ സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്യാനനുവദിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മതനിഷ്പക്ഷ നിയമത്തിനോ മതേതര നിയമത്തിനോ കീഴില്‍ മാത്രമേ സ്വവര്‍ഗവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാവൂ എന്ന് സേവാ ന്യായ ഉത്താന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഹിന്ദുമതത്തില്‍ വിവാഹം മതവുമായും മനഗ്രന്ഥങ്ങളുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്നും അതിനാല്‍ പങ്കാളികള്‍ തമ്മിലുള്ള കരാര്‍ എന്ന നിലയ്ക്കുള്ള സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമേ സ്വവര്‍ഗവിവാഹം അനുവദിക്കാവൂ എന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

”ഹിന്ദുനിയമപ്രകാരം സ്വവര്‍ഗവിവാഹം അനുവദിക്കുന്നത് മതസംവിധാനത്തിന് എതിരാകും. പിന്തുടര്‍ച്ചാവകാശം ദത്തെടുക്കല്‍ തുടങ്ങിയവയെയും ബാധിക്കും. വേദഗ്രന്ഥങ്ങള്‍ പ്രകാരം വിവാഹം സ്ത്രീയും പുരുഷനും തമ്മിലാണ് നടക്കേണ്ടത്. വിവാഹസമയത്ത് ചൊല്ലുന്ന ഒട്ടുമിക്ക വേദമന്ത്രങ്ങളിലും പുരുഷനെയും സ്ത്രീയെയുമാണ് പരാമര്‍ശിക്കുന്നത്. ചരിത്രാതീതകാലം മുതല്‍ ഇതാണ് ഹിന്ദു സമ്പ്രദായത്തില്‍ നടപ്പായി വരുന്നത്.” ഹര്‍ജിയില്‍ പറയുന്നു.

സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റ് കേസുകള്‍ക്കൊപ്പം ഇതും ഫെബ്രുവരി മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഡിഎന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week