ആലുവയില്‍ ഭിക്ഷയെടുത്ത് കഴിഞ്ഞ വയോധിക മരിച്ച നിലയില്‍; സമീപം 1,67,620 രൂപ

ആലുവ: പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി(73)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിയിലെ അലമാരയില്‍ നിന്ന് 1,67,620 രൂപയും ലഭിച്ചു. കുഴുവേലിപ്പടി മുസ്ലീം ജമാ അത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചതായിരിക്കും ഇവിടെ നിന്ന് കണ്ടെടുത്ത പണം എന്ന് പൊലീസ് പറഞ്ഞു. രാവിലെ ഭക്ഷണം കഴിച്ചതായി അടുത്ത മുറിയിലുള്ളവരോട് ഐഷാബി പറഞ്ഞു. പിന്നെ ഐഷാബിയെ പുറത്തേക്ക് കാണാതായതോടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. എടത്തല പൊലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചു. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. 35 വര്‍ഷം മുന്‍പ് ഐഷാബിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. കുഴിവേലപ്പടിയില്‍ ഐഷാബി എത്തിയിട്ട് അഞ്ച് വര്‍ഷത്തോളമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News