KeralaNews

വധു ഉത്തര്‍പ്രദേശില്‍, വരന്‍ ഹരിപ്പാട്! ഒരു ‘ഓണ്‍ലൈന്‍’ വിവാഹ കഥ

ചങ്ങനാശേരി: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വധുവിന് നാട്ടിലെത്താനായില്ല. ഇതോടെ വിവാഹം ഓണ്‍ലൈനില്‍ നടത്താന്‍ വീട്ടുകാരുടെ തീരുമാനം. ഹരിപ്പാടുവെച്ച് 26ന് ഓണ്‍ലൈനായി വിവാഹം നടത്താനാണ് തീരുമാനം.

<p>ചങ്ങനാശേരി പുഴവാത് കല്ലംപറമ്പില്‍ ശ്രീജിത്തും ഹരിപ്പാട് പള്ളിപ്പാട് അഞ്ജനയുമാണ് വിവാഹിതരാകുന്നത്. അഞ്ജന ഉത്തര്‍പ്രദേശിലാണ് ജോലിചെയ്യുന്നത്. അമ്മയും സഹോദരനും ഒപ്പമുണ്ട്.</p>

<p>ദുബയില്‍ കഴിയുന്ന ശ്രീജിത്തിന്റെ ചേട്ടനും വിവാഹത്തിന് എത്താനാവില്ല. 26ന് രാവിലെ ശ്രീജിത്തിന്റെ വീട്ടുകാര്‍ വധുഗൃഹത്തിലെത്തി ഓണ്‍ലൈനായി വിവാഹ സമ്മതം വാങ്ങും. ഇവരുടെ വിവാഹം നേരത്തെ നിശ്ചയിച്ചതായിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button