മുംബൈ: തെക്കന്‍ മുംബൈയിലെ താജ്മഹല്‍ ഹോട്ടലിലെ ആറു ജീവനക്കാര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏപ്രില്‍ എട്ടിന് നാലുപേര്‍ക്കും ഏപ്രില്‍ 11ന് രണ്ടുപേര്‍ക്കുമാണ് രോഗബാധയുണ്ടായത്. രോഗബാധ ഇന്ത്യന്‍ ഹോട്ടല്‍കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്ര പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
<p>രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞിടെ ഹോട്ടല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസിക്കാനായി തുറന്നുകൊടുത്തിരുന്നു.</p>
<p>ഇവരില്‍ നിന്നാകാം വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നത്. രോഗം ബാധിച്ച് ജീവനക്കാരെ ഹോട്ടലില്‍ സമ്പര്‍ക്ക വിലക്കിലാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News