കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഡ്രൈവർ ജെയിംസിന്റേ പേരിൽ ഓൺലൈനിൽ പണം തട്ടിയതായി പരാതി. ജെയിംസിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പറവൂർ നഗരസഭയിൽ താൽക്കാലിക ജീവനക്കാരനായ സുരാഗിനാണ് പണം നഷ്ടമായത്. പതിനായിരം രൂപയാണ് നഷ്ടമായത്. തട്ടിപ്പിന് ഇരയായ സുരാഗും ജെയിംസും പരാതി പോലീസിൽ പരാതി നൽകി.
ജെയിംസിന്റേ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ജെയിംസിന്റെ സുഹൃത്തായ സുരാഗിനോട് മെസഞ്ചർ വഴി പണം ആവശ്യപ്പെടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. ഇരുപതിനായിരം രൂപയാണ് തട്ടിപ്പ് നടത്തിയാൾ ചോദിച്ചത്. പക്ഷേ പതിനായിരം രൂപയേ കയ്യിൽ ഉള്ളൂവെന്ന് സുരാഗ് പറഞ്ഞു. എന്നാൽ പതിനായിരം രൂപ അയക്കാൻ പറയുകയായിരുന്നു.
തുടർന്ന് പതിനായിരും രൂപ അയച്ചു. ഇതിന് പിന്നാലെ ജെയിംസുമായ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇ എം ഐ അടക്കാൻ വെച്ച പണമാണ് അയച്ചുകൊടുത്തതെന്നാണ് സുരാഗ് പറയുന്നത്. സംഭവത്തിൽ ജെയിംസ് റൂറൽ എസ്പിക്കും സുരാഗ് നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.