News

മദ്യം വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ മദ്യവിതരണത്തിന് അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗിനും വിതരണത്തിനും അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. ആവശ്യക്കാര്‍ക്ക് മദ്യം മൊബൈല്‍ ആപ്പിലൂടെയോ വെബ് പോര്‍ട്ടലിലൂടെയോ ബുക്ക് ചെയ്യാം. ഇത് വീടുകളില്‍ എത്തിക്കുന്നതാണ് സംവിധാനം.

ഇന്ത്യന്‍, വിദേശ നിര്‍മിത മദ്യങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ അവസരം ലഭിക്കും. എല്‍ -13 ലൈസന്‍സ് കൈവശമുള്ള വ്യാപാരികള്‍ക്ക് മാത്രമേ ഹോം ഡെലിവറിക്ക് അനുമതി നല്‍കൂ. വീടുകളിലേക്കുള്ള ഓര്‍ഡറുകള്‍ മാത്രമേ സ്വീകരിക്കൂ.

ഹോസ്റ്റല്‍, ഓഫീസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗ് സ്വീകരിക്കില്ലെന്ന് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനത്തില്‍ പറയുന്നു. കേരളത്തിലും സമാന സജ്ജീകരണം വേണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നാണ് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button