സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; ബോളിവുഡിലെ ഒമ്പത് പ്രമുഖര്‍ക്കെതിരെ പരാതിയുമായി മുന്‍ മോഡല്‍
മുംബൈ: ബോളിവുഡിലെ ഒമ്പത് പ്രമുഖര്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി മുന്‍ മോഡല്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായാണ് പരാതി. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്ദനാനി, ഫോട്ടോഗ്രാഫര്‍ കോള്‍സ്റ്റന്‍ ജൂലിയന്‍, ടാലന്റ് അക്കാദമി കമ്പനിയായ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപകന്‍ അനിര്‍ബന്‍ ബ്ലാ, ടി സീരീസിന്റെ കൃഷന്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതിയെ തുടര്‍ന്ന് കേസ് എടുത്തിരിക്കുന്നത്.
28 കാരിയായ മുന്‍ മോഡല്‍ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലാണ് പരാതി കൊടുത്തത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും പറഞ്ഞ് 2014 മുതല്‍ 2019 വരെ പ്രതികള്‍ ലൈംഗികമായി യുവതിയെ ചൂഷണം ചെയ്തതായി പരാതിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച നിര്‍മാതാവ് അജിത് ഠാക്കൂര്‍ മോഡലിന്റെ ബ്ലാക്ക്‌മെയില്‍ ശ്രമം വിജയിക്കാതെ വന്നതോടെ തങ്ങളെ കരിവാരിത്തേക്കാനാണ് ഇത്തരമൊരു പരാതി നല്‍കിയതെന്ന് പറഞ്ഞു.