എസ്.ബി.ഐ ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തു

കണ്ണൂര്‍: മയ്യിലില്‍ എസ്.ബി.ഐ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണില്‍ സന്ദേശം അയച്ച് പണം തട്ടി. മയ്യില്‍ കടൂര്‍ സുനീറാസില്‍ ഹസന്‍ കുഞ്ഞഹമ്മദിന്‍െര്‍ 20,000 രൂപയാണ് കവര്‍ന്നത്. കുഞ്ഞഹമ്മദിന്റെ മൊബൈല്‍ ഫോണിലേക്ക് എസ്ബിഐ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് മെസേജ് വന്നതായി പറയുന്നു.

തുടര്‍ന്ന് എസ്ബിഐ യുടെ വ്യാജ യോനോ ആപ്ലിക്കേഷന്‍ വഴി പണം തട്ടുകയായിരുന്നു. എസ്ബിഐ യുടെ മയ്യില്‍ ബ്രാഞ്ച് അക്കൗണ്ടില്‍ നിന്നാണ് പണം പിന്‍വലിച്ചത്. സംഭവത്തില്‍ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മോഹിതിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മെസേജ് വന്ന മൊബെല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയുടെ മേല്‍വിലാസത്തിലാണ് സിം കാര്‍ഡെന്ന് പോലീസ് കണ്ടെത്തി. ഇത് വ്യാജമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News