FeaturedKeralaNews

സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്രം

ദില്ലി:സവാളയുടെ വില വർധന കണക്കിലെടുത്ത് അതിന്റെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളിൽ ഡിസംബർ 15 വരെ ഇളവു വരുത്തി കേന്ദ്ര സർക്കാർ.കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

കരുതൽ ശേഖരത്തിൽനിന്ന് കൂടുതൽ സവാള വിപണിയിലെത്തിച്ച് വില വർധന നിയന്ത്രിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വർധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുകൾ തുടങ്ങിക്കഴിഞ്ഞു.

സവാളയുടെ വില കഴിഞ്ഞ പത്ത് ദിവസമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker