കൊല്ലത്ത് ഒരു വയസുകാരിക്ക് ക്രൂരമർദ്ദനം?തലയ്ക്ക് ഗുരുതര പരിക്ക്,കുട്ടി വെന്റിലേറ്ററിൽ

തിരുവനന്തപുരം: കൊല്ലത്ത് ഒരു വയസുകാരിയെ ക്രൂരമായി മർദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. കടുത്ത രക്തസ്രാവമാണ് ഉള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കുട്ടിയെ എസ്എടിയിലേക്ക് റഫർ ചെയ്തത് കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നാണ്. തമിഴ്നാട് സ്വദേശികളാണ് കുട്ടികളുടെ മാതാപിതാക്കൾ. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാരാണ്. കൂടെ നിൽക്കാൻ ആളില്ലാത്തതിനാൽ ആശുപത്രി ശിശു സംരക്ഷണ സമിതിയുടെ സഹായം തേടിയിട്ടുണ്ട്.

കുഞ്ഞിന്റെ അച്ഛനും അമ്മയും വഴക്കിടുന്നത് കണ്ട് എത്തിയ നാട്ടുകാരാണ് ബോധരഹിതയായി നിലത്ത് കിടക്കുന്ന കുട്ടിയെ കണ്ടത്. വിളിച്ചിട്ടും ഉണരാത്തതിനാൽ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്കാനിംഗിൽ മനസിലായതോടെയാണ് കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News