ഒരു താരപുത്രി കൂടി അഭിനയ രംഗത്തേയ്ക്ക്!! പൂജയില്‍ മുഖ്യാതിഥിയായി ദിലീപ്

അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലേയ്ക്ക് താരമക്കൾ കടന്നു വരുന്നത് സാധാരണമാണ്. മലയാളികളുടെ പ്രിയതാരദമ്പതിമാരാണ് ന‌ടൻ ഷാജു ശ്രീധറും നടി ചാന്ദിനിയും. ഇവരുടെ മകൾ നന്ദന അഭിനയ രംഗത്തേയ്ക്ക് എത്തുന്നു. സ്റ്റാൻഡേർഡ്.10-ഇ, 1999 ബാച്ച് (Std.X-E 99 Batch) എന്ന ചിത്രത്തിലൂടെയാണ് താരം നായിക ആകുന്നത്.

നടന്‍ ദിലീപാണ് പൂജയില്‍ മുഖ്യാതിഥി ആയി എത്തിയത്. ദിലീപിനൊപ്പം നടന്‍ ആന്റണി വര്‍ഗീസ്, സംവിധായകരായ മാര്‍ത്താണ്ഠന്‍, ബോബന്‍ സാമുവേല്‍, സന്ദീപ് സേനന്‍, ബിസി നൗഫല്‍, ബിജുക്കുട്ടന്‍, മജീജ് ഷാജു ശ്രീധര്‍, ചാന്ദ്‌നി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജോഷി കളര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷാജുവിനും ചാന്ദ്‌നിക്കും രണ്ട് പെണ്‍കുട്ടികളാണ്. ടിക് ടോക് വീഡിയോകളിലൂടെ നന്ദന ശ്രദ്ധേയായിരുന്നു. ഷാജുവിന്റെ ഇളയ മകള്‍ നീലാഞ്ജന പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായി അയ്യപ്പനും കോശിയിലും വേഷമിട്ടിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News