Home-bannerKeralaNews
കുവൈറ്റില്‍ കൊവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായി സ്വദേശി മരിച്ചു. അക്കാളത്ത് വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(34) ആണ് മരിച്ചത്. ദജീജില്‍ ആര്‍കിടെക്റ്റ് ഓഫിസ് ജീവനക്കാരനായിരുന്നു.
പനിയെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി. ചികിത്സ തുടരുന്നതിനിടെയാണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
പിതാവ്: അബ്ദുറഹീം, മാതാവ്: ഫാത്തിമ. ഭാര്യ: ഉമൈമ, മകന്‍: മുഹമ്മദ് ഹാനി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News