കാസര്‍ഗോഡ്: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ കാസര്‍ഗോഡ് ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഇദ്ദേഹത്തെ ഉപ്പളയിലെ ക്ലീനിക്കില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
<p>ഹൃദ്രോഗത്തിന് മംഗളൂരുവിലാണ് രുദ്രപ്പ ചികിത്സ തേടിയിരുന്നത്. എന്നാല്‍ കര്‍ണാടക കേരളത്തില്‍ നിന്നുള്ള രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാതായതോടെ രുദ്രപ്പയ്ക്കും വിദഗ്ധ ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. കര്‍ണാടക തലപ്പാടിയില്‍ അതിര്‍ത്തി അടച്ചതോടെയാണ് വിദഗ്ധ ചികിത്സ കിട്ടാതെയാണ് രുദ്രപ്പയും മരിച്ചത്. ഇതോടെ കര്‍ണാടക ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായി.</p>
<p>മംഗളുരുവിലേക്ക് ചികിത്സയ്ക്കു കൊണ്ടുപോകാനാകാതെ ഏഴു പേര്‍ മരിച്ചതിനു പിന്നാലെ വിഷയത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായിരുന്നു. കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കര്‍ണാടകയുടെ കടുംപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുടെ ശ്രദ്ധയില്‍ കേരളം ഈ വിഷയം ഉന്നയിച്ചതാണ്. അമിത് ഷാ, കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, കേന്ദ്ര കാബിനറ്റ് സെക്രട്ടറി തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.</p>
<p>എന്നിട്ടും കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തില്‍നിന്നും പിന്‍മാറില്ല. കേരള-കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ സാധിക്കില്ലെന്നാണ് ഇന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ വ്യക്തമാക്കിയത്. കാസര്‍ഗോട്ടുനിന്ന് വരുന്നരുടെ കൂട്ടത്തില്‍ കോവിഡ് രോഗികള്‍ ഉണ്ടോയെന്ന് തിരിച്ചറിയാന്‍ കഴിയില്ല. അതിര്‍ത്തി അടച്ചത് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണെന്നാണ് യെദിയൂരപ്പ നല്‍കുന്ന വിശദീകരണം.</p>