27.4 C
Kottayam
Thursday, June 4, 2026

ഡല്‍ഹിയില്‍ ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി

Must read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലുള്ള സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാരടക്കം എട്ടു പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച മലയാളികളില്‍ ഒരാള്‍ എട്ടുമാസം ഗര്‍ഭിണിയാണ്. ഇവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്.

<p>കൊറോണ സ്ഥിരീകരിച്ച രണ്ട് ഡോക്ടര്‍മാര്‍ ഉത്തരേന്ത്യക്കാരും നഴ്സുമാരില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. ഇതില്‍ ഒരു ഡോക്ടര്‍ക്ക് വിദേശയാത്രാ പശ്ചാത്തലമുണ്ടെന്ന് നേരത്തേ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇതില്‍ വാസ്തവമില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതുകൊണ്ടുതന്നെ ഈ എട്ടുപേര്‍ക്കും വൈറസ് ബാധ എങ്ങനെ ഉണ്ടായി എന്നതില്‍ ആസ്പത്രി വൃത്തങ്ങളില്‍ നിന്നും ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.</p>

<p>അതേസമയം ഹോം ക്വാറന്റൈനില്‍ കഴിയുന്ന ഇതേ ആശുപത്രിയിലെ ഒരു നഴ്സ് സഹായം അഭ്യര്‍ത്ഥിച്ച് മാധ്യമങ്ങളുമായി ബന്ധപ്പെട്ടു. സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊറോണ രോഗികളെ എടുക്കാത്തതുകൊണ്ട് തന്നെ രോഗം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഇവര്‍ പറയുന്നു. ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീടാണ് മറ്റുള്ളവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.</p>

<p>ഇവരെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. എന്നാലിവിടെ മതിയായ ചികിത്സയോ ഭക്ഷണമോ ഒന്നും തന്നെ ലഭിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി സംസാരിച്ചുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഡല്‍ഹി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ കാര്യങ്ങള്‍ പെട്ടിട്ടുണ്ടോ എന്നുതന്നെ അറിയില്ല എന്നും ഇവര്‍ പറയുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week