വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഇന്ന് രാവിലെ 8.30യോട് കൂടിയായിരുന്നു മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഐസിയുവില്‍ ആയിരുന്നു.
ഇദ്ദേഹത്തിന് കഠിനമായ ശ്വാസതടസവും പ്രമേഹവുമുണ്ടായിരുന്നുവെന്നുവെന്നാണ് വിവരം. പ്ലാസ്മ തെറാപ്പിയും നല്‍കിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്റിലേറ്ററിലായിരുന്നു ചികിത്സ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News