നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അസ്ലം ആണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാളെന്നാണ് സൂചന.

അതേസമയം, കൊടുവള്ളിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെ നാലോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്. കൊടുവള്ളി എംഎല്‍എ പിടിഎ റഹീം അധ്യക്ഷനായ പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസല്‍. ഈ പാര്‍ട്ടി ഇപ്പോള്‍ ഐഎന്‍എല്ലില്‍ ലയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News