26.2 C
Kottayam
Friday, June 5, 2026

എം.എൽ.എമാരുടെ പെൻഷൻ രീതി ഉടച്ചുവാർത്തു, പഞ്ചാബിലെ ആം ആദ്മി സർക്കാർ ലാഭിയ്ക്കുന്നത് 1000 കോടി

Must read

മോഹാലി: ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റത്തിനുള്ള തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. എംഎല്‍എമാരുടെ പെന്‍ഷന്‍ രീതി പൂര്‍ണ്ണമായും പുതിയ രീതിയിലേക്ക് മാറ്റി വന്‍തോതില്‍ പണം ലഭിക്കാനാണ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍റെ തീരുമാനം. ഇത് പ്രകാരം എംഎല്‍എമാര്‍ക്ക് ഒരു ടേം പെന്‍ഷന്‍ മാത്രമാണ് ഇനി നല്‍കുക.

നിലവില്‍ ആയിരത്തിലേറെ കോടി രൂപയാണ് മുൻ എംഎൽഎമാർക്ക് പെൻഷൻ നൽകാൻ സർക്കാർ ചെലവഴിക്കുന്നതെന്നും പുതിയ തീരുമാനത്തിലൂടെ ഈ തുക ലാഭിക്കാന്‍ സാധിക്കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി പറയുന്നത്.

മൂന്നും നാലും തവണ എംഎൽഎ ആയവർക്ക് എല്ലാ ടേമിലെയും പെൻഷൻ നിലവിൽ നൽകി വരികയായിരുന്നു. ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ വാങ്ങുന്നവരാണ് പല മുന്‍കാല എംഎല്‍എമാരും.

- Advertisement -

പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുൻ എംഎൽഎമാർക്ക് ഇനി മുതൽ മാസം തോറും പെൻഷൻ ലഭിക്കുക. എത്ര തവണ എംഎല്‍എ ആയാലും ഈ തുക മാത്രമേ പെന്‍ഷന്‍ ലഭിക്കൂ. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്ന രാഷ്ട്രീയക്കാര്‍ പഞ്ചാബിലുണ്ട്.

- Advertisement -

‘ഒരു എംഎൽഎ, ഒരു പെൻഷൻ’ എന്ന ആവശ്യം നേരത്തെ പഞ്ചാബില്‍ ഉന്നയിച്ച പാര്‍ട്ടിയാണ് ആംആദ്മി. പ്രതിപക്ഷത്ത് നിന്നും ഉയര്‍ത്തിയ മുദ്രവാക്യം ഭരണപക്ഷത്ത് എത്തിയപ്പോള്‍ നടപ്പിലാക്കി കരുത്ത് കാട്ടുകയാണ് ആംആദ്മി പാര്‍ട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week