24.9 C
Kottayam
Saturday, June 6, 2026

ഇടുക്കിയില്‍ നടക്കാന്‍ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

Must read

ചിന്നക്കനാല്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വലയുന്ന സംസ്ഥാനത്ത് മറ്റൊരു കാട്ടാന ആക്രമണം കൂടി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ഇടുക്കി സൂര്യനെല്ലി കൃപാഭവനില്‍ ബാബു(60) ആണ് മരിച്ചത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലാണ് സംഭവം.

രാവിലെ നടക്കാന്‍ ഇറങ്ങിയ ബാബു വീടിനു സമീപം വച്ചു തന്നെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. നേരം പുലര്‍ന്നുവരുന്ന സമയം ആയതിനാല്‍ കാട്ടാന നില്‍ക്കുന്നത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണം സംസ്ഥാനത്തു പെരുകിയിരിക്കുകയാണ്. കാട്ടുപന്നിയുടെയും കാട്ടാനയുടെയും ആക്രമണങ്ങള്‍ ദിനം പ്രതി അരങ്ങേറുകയാണ്.

അതിനിടയിലാണ് പുലിയും കടുവയും ഭീതി പരത്തി എത്തുന്നത്. വന്യമൃഗശല്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്കു പലപ്പോഴും ഫലമില്ലാത്ത അവസ്ഥയാണ്. വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. വെള്ളവും മറ്റും തേടിയാണ് ഇവ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week