ദിലീപിന്റെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു; അടുത്ത ഊഴം കാവ്യയ്ക്ക്?
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ രണ്ട് ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. ആദ്യത്തെ ചോദ്യം ചെയ്യലില്‍ നിന്നും വ്യത്യസ്തമായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍.., അവ നിരത്തിയാണ് ചോദ്യം ചെയ്യല്‍ കഴിഞ്ഞത്. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.
പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. ചൊവ്വാഴ്ച ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തിയായിരുന്നു ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നത്. പലചോദ്യങ്ങളില്‍ നിന്നും ദിലീപ് ഒഴിഞ്ഞുമാറുന്നതിനാലാണ് പലരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. ദിലീപിന്റെ സുഹൃത്തും കേസിലെ വിഐപി ന്നെ് പറയപ്പെടുന്നതുമായ ശരത്തിനെയും ചോദ്യം ചെയ്തിരുന്നു.
അതേസമയം, കേസില്‍ തുടക്കം മുതല്‍ മാഡം എന്ന വ്യക്തി കടന്നു വന്നിരുന്നുവെങ്കിലും മാഡത്തിനടുത്തേയ്ക്ക് എത്താനുള്ള തെളിവുകളൊന്നും തന്നെ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മാഡത്തെ കുറിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി ദിലീപിന്റെ ഭാര്യയും മുന്‍ നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഇതിനു പിന്നാലെ കാവ്യ രഹസ്യ കേന്ദ്രത്തിലാണെന്നും ചില ഓണ്‍ലൈന്‍ മീഡിയകളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. രണ്ട് ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്യുകയെന്നും അടുത്ത ദിവസം കാവ്യയെ ചോദ്യം ചെയ്യുമെന്നുമായിരുന്നു പുറത്ത് വന്നിരുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ദിലീപിനെത്തിച്ച് നല്‍കിയ വി.ഐ.പി ശരത്തുമായി കാവ്യ ഫോണില്‍ സംസാരിച്ചതിനെ കുറിച്ച് സംഘം ചോദിച്ചറിയാനാണ് സാധ്യത. അത് മാത്രമല്ല, നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഈ ദൃശ്യങ്ങള്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപമായ ലക്ഷ്യയിലാണ് എത്തിച്ചതെന്നാണ് വിവരം.
ഈ സാഹചര്യത്തില്‍ സംശയാസ്പദമായ എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തുവാനാണ് കാവ്യയുടെ ഈ നിര്‍ണായക ചോദ്യം ചെയ്യല്‍. ‘പോയ കാര്യങ്ങള്‍ എന്തായി, നടന്നോ,’ എന്നായിരുന്നു കാവ്യ ശരത്തിനോട് ചോദിച്ചിരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിനോട് കാവ്യ മറുപടി പറയേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കുന്നതിനായി ദിലീപിന് നല്‍കിയതിനേക്കാള്‍ നല്ല ട്യൂഷനാണ് കാവ്യയ്ക്ക് നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്. കാവ്യ രഹസ്യ കേന്ദ്രത്തിലാണെന്ന് വാര്‍ത്തകള്‍ വന്നതു കൊണ്ടും രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് പഠനമെന്നാണ് ചര്‍ച്ചകള്‍. ഈ ട്യൂഷന്‍ എത്രത്തോളം ഫലിക്കുമെന്ന് കണ്ട് തന്നെ അറിയണം.
അത് മാത്രമല്ല, കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് തീപിടുത്തമുണ്ടായതും ക്രൈംബ്രാഞ്ച് ഗൗരവകരമായാണ് കാണുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ലക്ഷ്യയില്‍ തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പള്‍സര്‍ സുനി കാവ്യയുടെ ലക്ഷ്യയില്‍ എത്തിച്ചുവെന്നാണ് വിവരം. അതുകൊണ്ടു തന്നെ ലക്ഷ്യയിലെ തീപിടുത്തത്തെ ഷോര്‍ട്ട് സെര്‍ക്യൂട്ടായി കാണാനും സാധിക്കില്ലെന്നാണ് പലരും പറയുന്നത്.