24.9 C
Kottayam
Saturday, June 6, 2026

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞത് രണ്ടാംവളവിന് താഴെ; യുവതി മരിച്ചു, 8 പേർക്ക് പരിക്ക്

Must read

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ രണ്ടാംവളവിനുതാഴെ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ കെ.പി. റഷീദ (35) ആണ് മരിച്ചത്. ഇവരുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 9.45-ഓടെയാണ് അപകടം.

എതിരേനിന്നുവന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചപ്പോള്‍ സംരക്ഷണഭിത്തി തകര്‍ന്നുകിടന്ന സ്ഥലത്തുകൂടി കാര്‍ വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു കാറിലുണ്ടായിരുന്ന മുഹമ്മദ് ഷിഫിന്‍ (8), മുഹമ്മദ് ഷാന്‍ (14), അസ്ലം (22), ജിഷാദ് (20), മുഹമ്മദ് നിഷാദ് (19), റിയ (18), ആസ്യ (42), ഷൈജല്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റഷീദ, റിയ, ഷൈജല്‍ എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും റഷീദയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ മറ്റുള്ളവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. രണ്ടുപേരെ വിദേശത്തേക്ക് യാത്രയാക്കിയശേഷം കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയായതിനാലും കനത്തമഴയായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. പരിക്കേറ്റവരെ മുകളിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരുവഴിയാണ് പുറത്തേക്ക് എത്തിച്ചത്.

മുക്കം അഗ്‌നിരക്ഷാസേനയും ഇന്‍സ്പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി, അടിവാരം, ഹൈവേ പോലീസും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും എന്‍.ആര്‍.ഡി.എഫ്. അംഗങ്ങളും നാട്ടുകാര്‍, യാത്രക്കാര്‍ എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

- Advertisement -

രക്ഷാപ്രവര്‍ത്തനത്തിനിടെ ഇരുവശവും അടച്ചതിനാല്‍ രണ്ടാംവളവിനുതാഴെയും മുകളിലുമായി വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. രാത്രി പതിനൊന്നുമണിയോടെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week