ജന്മദിനാഘോഷ പാര്‍ട്ടിക്കിടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: നജാഫ്ഗഡില്‍ ജന്മദിനാഘോഷ പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവിലെ വെടി വയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അനൂജ് ശര്‍മ എന്നയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അനൂജ് ശര്‍മയുടെ സഹോദരന്റെ ജന്മദിനാഘോഷത്തിനിടയിലായിരുന്നു വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 28കാരനായ നവീന്‍ കുമാര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാട്ട് വെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലാണ് മദ്യലഹരിയിലായിരുന്ന നവീന്‍ അനൂജിന് നേരെ നിറയൊഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അനൂജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കസ്റ്റഡിയിലായ പ്രതി ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി. കേസിന്റെ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് കൂട്ടിചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News